വാക്‌സിൻ വിതരണം; കേന്ദ്ര നിലപാടിലെ വൈരുദ്ധ്യങ്ങൾ എണ്ണിപ്പറഞ്ഞ് രാഹുൽ ഗാന്ധി

By Staff Reporter, Malabar News
malabarnews-rahul
Rahul Gandhi
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച കേന്ദ്രത്തിന്റെ നിലപാടുകളിലെ വൈരുദ്ധ്യത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍പ് പരസ്യമായി പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ കേന്ദ്രത്തിന്റെ പുതിയ നിലപാടുകളെ വിമര്‍ശന വിധേയമാക്കിയത്. ബിഹാര്‍ തിരഞ്ഞെടുപ്പ് സമയത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച ബിജെപി ഇപ്പോൾ നിലപാട് മാറ്റിയെന്ന് രാഹുൽ ആരോപിക്കുന്നു.

പ്രധാനമന്ത്രി ആദ്യം എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കുമെന്ന പ്രഖ്യാപനം നടത്തി. അതിന് പിന്നാലെ ബിഹാർ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയും സൗജന്യ വാക്‌സിൻ നൽകുമെന്ന് പറഞ്ഞു. എന്നാൽ ഇപ്പോൾ കേന്ദ്രസർക്കാർ നിലപാട് മാറ്റിയിരിക്കുന്നു. എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കാൻ കഴിയില്ലെന്ന് പറയുന്നു. സത്യത്തിൽ എന്താണ് പ്രധാനമന്ത്രിയുടെ നിലപാട് ? രാഹുൽ ട്വിറ്ററിലൂടെ ചോദിച്ചു.

ചൊവ്വാഴ്‌ചയാണ് രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ വിശദീകരിക്കുകയും ചെയ്‌തു. രോഗവ്യാപനത്തിന്റെ ശൃംഖല തകര്‍ക്കാന്‍ ആവശ്യമുള്ളവര്‍ക്ക് മാത്രം വാക്‌സിൻ നല്‍കിയാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.

Read Also: ‘ഇത് കര്‍ഷകേതര സമൂഹവും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കേണ്ട സമയം’; പി സായ്‌നാഥ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE