കോഴിക്കോട്: അന്താരാഷ്‌ട്ര വിപണിയിൽ 25 ലക്ഷത്തോളം വില വരുന്ന ചരസുമായി കോഴിക്കോട് യുവാവ് പിടിയിൽ. കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപത്തു നിന്നാണ് യുവാവിനെ പിടികൂടിയത്. കോഴിക്കോട് പള്ളിയാർകണ്ടി സ്വദേശി ബഷീറിന്റെ മകൻ മുഹമ്മദ് റഷീബാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റിന്റെ പിടിയിലായത്. ബ്ളൂടൂത്ത് സ്‍പീക്കറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ചരസ്. വെള്ളിയാഴ്‌ച പുലർച്ചെയാണ് സംഭവം.
എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്‌ടർ ടി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ജി കൃഷ്‌ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്‌ടർമാരായ കെവി വിനോദ്, ടിആർ മുകേഷ്‌കുമാർ. സിവിൽ എക്‌സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ, രാജേഷ്, മുഹമ്മദ് അലി, ഡ്രൈവർ കെ രാജീവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. എക്‌സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് യുവാവിനെ പിടികൂടിയത്.
Read also: രാജ്യത്തെ മികച്ച ജൈവകൃഷി മാതൃക; സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന് അംഗീകാരം