രാജ്യത്തെ മികച്ച ജൈവകൃഷി മാതൃക; സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന് അംഗീകാരം

By News Desk, Malabar News
The best organic farming model in the country; Approval for Spice Research Center
Ajwa Travels

കോഴിക്കോട്: ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന് (ICAR-Indian Council Of Agricultural Research) ദേശീയ അംഗീകാരം. രാജ്യത്തെ മികച്ച ജൈവകൃഷി മാതൃകയായാണ് ഐസിഎആറിനെ ഇന്ത്യൻ ഇൻസ്‌റ്റിറ്റൃൂട്ട് ഓഫ് ഫാമിങ് സിസ്‌റ്റംസ് റിസർച്ച് തിരഞ്ഞെടുത്തത്.

ചെലവൂരിലെ സംയോജിത കൃഷി മാതൃകയാണ് ഐസിഎആറിനെ പുരസ്‌കാരത്തിന് അർഹമാക്കിയത്. രാജ്യത്തെ 20 ജൈവകൃഷി കേന്ദ്രങ്ങളെ പരിഗണിച്ചിരുന്നു. ഇതിൽ നിന്നാണ് ഡോ.തങ്കമണിയുടെ നേതൃത്വത്തിലുള്ള സംഘം പുരസ്‌കാരം നേടിയെടുത്തത്.

Also Read: പാലാരിവട്ടം പാലം പണി പുരോഗമിക്കുന്നു; 4 ഗർഡറുകൾ സ്‌ഥാപിച്ചു

കുരുമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവക്കുള്ള ഭാരതീയ സുഗന്ധവിള ഗവേഷണത്തിൽ ശാസ്‌ത്രജ്‌ഞർ വികസിപ്പിച്ചെടുത്ത ജൈവ പാക്കേജുകൾ രാജ്യത്തെ വിവിധ സ്‌ഥലങ്ങളിൽ പരീക്ഷിക്കുന്നുണ്ട്. തെങ്ങ്, മഞ്ഞൾ, കപ്പ, ചേന, പയർ, തീറ്റപ്പുല്ല്, വാഴ എന്നീ വിളകൾ ഇവിടെ കൃഷി ചെയ്‌തു. പശുക്കളെ വളർത്തി ചാണകത്തിലൂടെ കമ്പോസ്‌റ്റ് ഉണ്ടാക്കി ചെടികൾക്ക് വളമായി നൽകുന്ന രീതിയാണ് ഇവിടെയുള്ളത്.

ഒരേക്കർ സ്‌ഥലത്താണ്‌ ഐസിഎആറിന്റെ സംയോജിത കൃഷി നടക്കുന്നത്. വർഷത്തിൽ 1.3 ലക്ഷം രൂപയുടെ ലാഭം ഉണ്ടാക്കാൻ സംയോജിത കൃഷിയിലൂടെ സാധിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. ജൈവകൃഷിക്ക് ഏറ്റവും അനിയോജ്യമായ കുരുമുളക് വിളകൾ കണ്ടെത്തി ജൈവകർഷകരെ സഹായിച്ചത് പരിഗണിച്ചാണ് കേന്ദ്ര പുരസ്‌കാരം ഐസിഎആറിനെ തേടിയെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE