ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമാകുന്നു. കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. 31 ലക്ഷത്തില്‍ അധികം ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ രാജ്യത്ത് 61,408 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒപ്പം തന്നെ 836 പേരാണ് കോവിഡ് മൂലം ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മരിച്ചത്. 57468 പേര് കഴിഞ്ഞ ദിവസം കോവിഡ് മുക്തരാകുകയും ചെയ്തു. ഇതോടെ 23,38,036 ആളുകള്‍ രാജ്യത്ത് കോവിഡ് മുക്തരായി.
രാജ്യത്ത് ആകെ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 31,06,349 ആയി ഉയര്‍ന്നു. 57, 542 പേര്‍ക്കാണ് കോവിഡ് മൂലം ഇതുവരെ രാജ്യത്ത് ജീവന് നഷ്ടമായത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഏഴ് ലക്ഷത്തോളം ആളുകള്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഒപ്പം തന്നെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും കോവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണുള്ളത്.







































