കാഞ്ഞിരപ്പുഴ കനാൽ; ഇടതുകരയിലെ ചോർച്ച അടച്ചു

By Staff Reporter, Malabar News
malabarnews-kanjirappuzha
Representational Image
Ajwa Travels

തച്ചമ്പാറ: പാലക്കാട് കാഞ്ഞിരപ്പുഴ ഇടതുകര കനാലിന്റെ ചോർച്ച അടച്ചതോടെ ജലവിതരണം പുനരാരംഭിച്ചു. കനാലിന്റെ നെല്ലിക്കുന്ന് തെക്കുമ്പുറം ഭാഗത്തെ ചോർച്ചക്ക് ദ്രുതഗതിയിൽ പരിഹാരം കാണുകയായിരുന്നു.

കർഷകരുടെ ആവശ്യത്തെ തുടർന്ന് രണ്ട് വട്ടം വെള്ളമൊഴുക്കാൻ ശ്രമം നടത്തിയെങ്കിലും ചോർച്ച കാരണം നിർത്തി വെച്ചിരുന്നു. മന്ത്രി കെ കൃഷ്‍ണൻകുട്ടിയുടെ ഇടപെടൽ ഉണ്ടായതോടെ പരിഹാരം കാണുകയായിരുന്നു.

ഗുരുതരമായ പ്രശ്‌നങ്ങൾ നിലനിന്നിരുന്ന നെല്ലിക്കുന്ന്, തെക്കുമ്പുറം ഭാഗത്ത് ശനിയാഴ്‌ച വൈകീട്ടും പ്രവൃത്തി നടന്നിരുന്നു. ജലപ്രവാഹത്തിൽ ബണ്ട് തകരാതിരിക്കാൻ മർദ്ദം കുറക്കാനായി ചോർച്ചയുള്ള ഭാഗത്ത് പൈപ്പിട്ടു.

വെള്ളം ഒഴുക്കാത്തതിനാൽ ജില്ലയിലെ മണ്ണാർക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ നിരവധി പാടശേഖരങ്ങളിൽ വെള്ളമെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇവിടെയെല്ലാം ഒണക്കുഭീഷണി നേരിട്ടിരുന്നു. തുലാമഴയും കിട്ടാതായതോടെ കർഷകർ കൂടുതൽ പ്രതിസന്ധിയിൽ ആവുകയായിരുന്നു.

Read Also: മുക്കം പോലീസ് സ്‌റ്റേഷനിൽ പിടിച്ചിട്ട വാഹനങ്ങൾ ലേലം ചെയ്‌തു തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE