വയനാട്: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഡിസംബർ 10നാണ് ജില്ലയിൽ വോട്ടെടുപ്പ്. വോട്ടെടുപ്പിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കളക്‌ടർ അദീല അബ്‌ദുല്ല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡിസംബർ 10ന് രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറു വരെയാണ് പോളിംഗ്.
പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ മുതൽ നടക്കും. ഇതിനായി അതാത് വരണാധികാരികളുടെ നേതൃത്വത്തിൽ ജില്ലയിൽ ഏഴു കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ബ്ളോക്കിനും ഓരോ നഗരസഭക്കും വ്യത്യസ്‌ത വിതരണ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കോവിഡ് നിയന്ത്രണമുള്ള പശ്‌ചാത്തലത്തിൽ കൊട്ടിക്കലാശം ഇല്ലാതെയാണ് പരസ്യ പ്രചാരണം അവസാനിക്കുക. വയനാടിനൊപ്പം കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളാണ് ഡിസംബർ 10ന് വിധിയെഴുതുക.
Malabar News: മലയാളി ഗവേഷണ വിദ്യാര്‍ഥിനിയുടെ കോവിഡ് പഠനം അമേരിക്കന്‍ ജേണലില്‍






































