തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് സാമഗ്രികള്‍ 9ന് വിതരണം ചെയ്യും

By Staff Reporter, Malabar News
voting image_malabar news
Representational Image
Ajwa Travels

വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പോളിങ് സാമഗ്രികളുടെ വിതരണം ജില്ലയില്‍ ഡിസംബര്‍ 9ന് നടക്കും. തിരഞ്ഞെടുപ്പ് നടത്തിപ്പിന് നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്‌ഥര്‍ക്ക് അതത് വരണാധികാരിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഏഴ് വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ് സാമഗ്രികള്‍ വിതരണം ചെയ്യുക.

മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂളിലാണ് മാനന്തവാടി ബ്‌ളോക്ക് പഞ്ചായത്തിന്റെ വിതരണ കേന്ദ്രം. സുല്‍ത്താന്‍ ബത്തേരി ബ്‌ളോക്ക് പഞ്ചായത്തിന്റെത് ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളിലും, കല്‍പ്പറ്റ ബ്‌ളോക്ക് പഞ്ചായത്തിന്റെത് കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമാണ്. പനമരം ബ്‌ളോക്ക് പഞ്ചായത്തിന്റെ വിതരണ കേന്ദ്രം പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളാണ്.

അതേസമയം മാനന്തവാടി നഗരസഭയുടെ വിതരണ കേന്ദ്രം മാനന്തവാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും, സുല്‍ത്താന്‍ ബത്തേരി നഗരസഭയുടേത് ബത്തേരി അസംപ്ഷന്‍ എച്ച്എസ് സ്‌കൂളിലും, കല്‍പ്പറ്റ നഗരസഭയുടെത് കല്‍പ്പറ്റ എസ്ഡിഎം എല്‍പി സ്‌കൂളിലുമാണ് ഒരുക്കിയിട്ടുള്ളത്.

തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സ്വീകരിച്ച് സൂക്ഷിക്കുന്നതും, വോട്ടെണ്ണുന്നതും വിതരണ കേന്ദ്രങ്ങളില്‍ തന്നെയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Read Also: തദ്ദേശ തിരഞ്ഞെടുപ്പ്; പലയിടത്തും ബിജെപി- യുഡിഎഫ് ബന്ധമെന്ന് ശ്രേയാംസ് കുമാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE