തദ്ദേശ തിരഞ്ഞെടുപ്പ്; പലയിടത്തും ബിജെപി- യുഡിഎഫ് ബന്ധമെന്ന് ശ്രേയാംസ് കുമാര്‍

By News Desk, Malabar News
dispute in ljd against mv sreyas kumar
MV Shreyams Kumar
Ajwa Travels

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി യുഡിഎഫിന് അവിശുദ്ധ ബന്ധമുണ്ടെന്ന് എല്‍ജെഡി സംസ്‌ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ എംപി. കാലിക്കറ്റ് പ്രസ്‌ക്ളബ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംവദിക്കുകയായിരുന്നു എംപി.

പല സ്‌ഥലങ്ങളിലും സ്‌ഥാനാര്‍ഥികളെ പരസ്‌പരം നിര്‍ത്താതെ ഇവര്‍ സഹായിക്കുന്നു. വടകരയില്‍ ആറിടത്ത് ബിജെപിക്കും യുഡിഎഫിനും ഒരു സ്‌ഥാനാര്‍ഥിയാണുള്ളത്. ചിലയിടത്ത് ഈ സഖ്യത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും ഉള്‍പ്പെടുന്നുവെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

സംസ്‌ഥാന സര്‍ക്കാര്‍ ചെയ്‌ത ഒരുപാട് നല്ല കാര്യങ്ങള്‍ ഉയര്‍ത്തിയാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം രാഷ്‌ട്രീയ പ്രേരിതമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് വരെ അവര്‍ അന്വേഷണം നീട്ടികൊണ്ടുപോകും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014-ന് ശേഷം സ്വതന്ത്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി തങ്ങളുടെ നയങ്ങള്‍ ഉള്‍ക്കൊള്ളാത്തവരെ വരുതിയിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാജ്യവ്യാപകമായി ഇങ്ങനെ ഇഡിയേയും മറ്റു ഏജന്‍സികളേയും ബിജെപി രാഷ്‌ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസ് ഈ നീക്കത്തിന് ഒപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം പരിപാടിയില്‍ പറഞ്ഞു.

Malabar News: പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ജില്ലയിലെ മുഴുവൻ ശാഖകളും അടച്ചുപൂട്ടാൻ കളക്‌ടറുടെ ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE