എൽജെഡിയിൽ വിമത നീക്കം; ശ്രേയാംസിന് എതിരെ ഒരു വിഭാഗം നേതാക്കൾ ഡെൽഹിയിൽ

By Staff Reporter, Malabar News
dispute in ljd against mv sreyas kumar
MV Shreyams Kumar
Ajwa Travels

ന്യൂഡെൽഹി: നേതൃത്വമാറ്റം ആവശ്യപ്പെട്ട് എൽജെഡിയിൽ കലാപം രൂക്ഷമാകുന്നു. എംവി ശ്രേയാംസ് കുമാറിനെതിരെ പരാതിയുമായി വിമത എൽജെഡി നേതാക്കൾ ഡെൽഹിയിൽ. നേതൃത്വത്തിന് വീഴ്‌ച പറ്റിയെന്നും പുനരാലോചന വേണമെന്നുമാണ് വിമതരുടെ ആവശ്യം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ജെഡി സംസ്‌ഥാന സെക്രട്ടറി ഷെയ്ഖ് പി ഹാരിസിന്റെ നേതൃത്യത്തിലുള്ള സംഘം ശരദ് യാദവുമായി ഇന്ന് ഉച്ചയ്‌ക്ക് ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തും.

നിയമസഭാ തിരഞ്ഞെടുപ്പിൽ വീഴ്‌ച പറ്റിയെന്ന് സംസ്‌ഥാന സെക്രട്ടറി ഷെയ്ഖ്‌ പി ഹാരിസ് അഭിപ്രായപ്പെട്ടു. തോൽവിയുടെ കാരണം പരിശോധിക്കാൻ പോലും എംവി ശ്രേയാംസ് കുമാർ തയ്യാറായില്ല. പാർട്ടിക്ക് അർഹതയുള്ള മന്ത്രി സ്‌ഥാനം ലഭിക്കാത്തതിലും വീഴ്‌ചയുണ്ടായെന്ന് സംസ്‌ഥാന സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് ചൂണ്ടിക്കാട്ടി.

Read Also: സ്വർണക്കടത്ത്; ഉദ്യോഗസ്‌ഥർക്ക് എതിരായ കോടതി അന്വേഷണത്തിനെതിരെ ഇഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE