‘നാഷണൽ ജനതാദൾ’; പുതിയ പാർട്ടി പ്രഖ്യാപിച്ചു ആർജെഡി- യുഡിഎഫിനൊപ്പം തുടരും

ദേശീയ തലത്തിലെ എൽജെഡി-ആർജെഡി ലയനത്തെ ചൊല്ലിയുള്ള ഭിന്നതയാണ് പിളർപ്പിന് പിന്നിൽ. പഴയ പാർട്ടിയായ നാഷണൽ ജനതാദളിനെ പുനരുജ്‌ജീവിപ്പിക്കാൻ ജോൺ ജോൺ വിഭാഗം തീരുമാനിച്ചു. യുഡിഎഫിനൊപ്പം തുടരാനാണ് വിഭാഗത്തിന്റെ തീരുമാനം.

By Trainee Reporter, Malabar News
RJD-LJD
Rep. Image
Ajwa Travels

കോഴിക്കോട്: സംസ്‌ഥാന ആർജെഡി പിളർന്നു. ‘നാഷണൽ ജനതാദൾ’ എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചിരിക്കുകയാണ് ആർജെഡി സംസ്‌ഥാന കമ്മിറ്റി. പാർട്ടിയുടെ പുതിയ പതാകയും ഉയർത്തി. പഴയ പാർട്ടിയായ നാഷണൽ ജനതാദളിനെ പുനരുജ്‌ജീവിപ്പിക്കാൻ ജോൺ ജോൺ വിഭാഗം തീരുമാനിച്ചു. യുഡിഎഫിനൊപ്പം തുടരാനാണ് വിഭാഗത്തിന്റെ തീരുമാനം.

ദേശീയ തലത്തിലെ എൽജെഡി-ആർജെഡി ലയനത്തെ ചൊല്ലിയുള്ള ഭിന്നതയാണ് പിളർപ്പിന് പിന്നിൽ. എംവി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിൽ എൽജെഡി അർജെഡിയിൽ ലയിക്കാനെടുത്ത തീരുമാനം തങ്ങളെ അറിയിച്ചില്ലെന്ന് ആർജെഡി സംസ്‌ഥാന നേതൃത്വം ആദ്യം മുതൽ ഉന്നയിച്ചിരുന്നു. ആർജെഡി ദേശീയ നേതാവ് തേജസ്വി യാദവുമായാണ് ചർച്ച നടന്നതെന്നും തങ്ങൾ ഇത് അറിഞ്ഞില്ലെന്നും ആർജെഡി സംസ്‌ഥാന പ്രസിഡണ്ട് ജോൺ ജോൺ ആരോപിച്ചു.

കഴിഞ്ഞ സംസ്‌ഥാന കമ്മിറ്റി യോഗത്തിലും അദ്ദേഹം ഇക്കാര്യം ഉന്നയിച്ചിരുന്നു. സംസ്‌ഥാന എൽജെഡിക്ക് വിലയില്ലാത്തതിനാലാണ് ശ്രേയാംസ് കുമാറിന്റെ നീക്കം. അർജെഡിയുമായി ചേർന്ന് ശക്‌തിപ്പെടാനാണ് ശ്രേയാംസ് കുമാർ ശ്രമിക്കുന്നതെന്നും ജോൺ ജോൺ സംസ്‌ഥാന കമ്മിറ്റി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ലയനത്തിന്റെ പേരിൽ കേരളത്തിൽ ആർജെഡിയെന്ന പേര് എൽജെഡി വിലകൊടുത്ത് വാങ്ങുകയാണെന്നും ഇന്ന് കോഴിക്കോട് ചേർന്ന ആർജെഡി പ്രവർത്തക യോഗത്തിൽ വിമർശനം ഉയർന്നിരുന്നു.

പിന്നാലെയാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. സബ് കമ്മിറ്റിയിൽ അഞ്ചിൽ നാലുപേരും പുതിയ പാർട്ടി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുതിയ പാർട്ടി രൂപീകരണം നടത്തിയത്. യുഡിഎഫിനൊപ്പമാണ് കേരളത്തിൽ ആർജെഡി നിൽക്കുന്നത്.

എന്നാൽ, ലയനശേഷം ഇടതുമുന്നണിയിൽ നിൽക്കുമെന്നാണ് ശ്രേയാംസ് കുമാർ പ്രഖ്യാപിച്ചത്. ഇത് അംഗീകരിക്കാത്ത സംസ്‌ഥാന ഘടകം പുതിയ സംഘടനാ സംവിധാനം ഉണ്ടാക്കണമെന്നും യുഡിഎഫിനൊപ്പം നിൽക്കണമെന്നും സംസ്‌ഥാന ജനറൽ കൗൺസിൽ അംഗീകരിച്ച രാഷ്‌ട്രീയ സംഘടനാ പ്രമേയത്തിൽ പറയുന്നു. പാർട്ടി രൂപീകരണത്തിന് പിന്നാലെ ഈ മാസം 17ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്നും ‘നാഷണൽ ജനതാദൾ’ പ്രഖ്യാപിച്ചു.

Most Read| ‘ഇസ്രയേൽ വ്യോമപാത ഒഴിവാക്കണം’; മുന്നറിയിപ്പുമായി യുഎസ്- എയർഇന്ത്യ റദ്ദാക്കി ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE