എൽജെഡി ആർജെഡിയിൽ ലയിച്ചു; എംവി ശ്രേയാംസ് കുമാർ സംസ്‌ഥാന പ്രസിഡണ്ട്

കോഴിക്കോട് നടന്ന സമ്മേളനത്തിൽ ആർജെഡി ദേശീയ നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എംവി ശ്രേയാംസ് കുമാറിന് പാർട്ടി പതാക കൈമാറി.

By Trainee Reporter, Malabar News
Shreyams-Kumar
Ajwa Travels

കോഴിക്കോട്: എൽജെഡി സംസ്‌ഥാന ഘടകം ആർജെഡിയിൽ ലയിച്ചു. കോഴിക്കോട് നടന്ന സമ്മേളനത്തിൽ ആർജെഡി ദേശീയ നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എംവി ശ്രേയാംസ് കുമാറിന് പാർട്ടി പതാക കൈമാറി. എംവി ശ്രേയാംസ് കുമാറാണ് സംസ്‌ഥാന പ്രസിഡണ്ട്. ലയനം സോഷ്യലിസ്‌റ്റ് പ്രസ്‌ഥാനങ്ങളെ ശക്‌തിപ്പെടുത്തുമെന്ന് തേജസ്വി യാദവ് പറഞ്ഞു.

ഇന്ത്യയിൽ ഉടനീളം ബിജെപി പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്തുമ്പോൾ ഞങ്ങൾ അവസരത്തിനായി കാത്തിരുന്നു. അങ്ങനെ ജെഡിയുവുമായി ചേർന്ന് ഭരിക്കാൻ തീരുമാനിച്ചുവെന്നും തേജസ്വി യാദവ് പറഞ്ഞു. ലയനത്തിന് വൈകിയത് അപശബ്‌ദങ്ങൾ ഒഴിവാക്കാനാണെന്നും, ഇനി കൊടി മാറില്ലെന്നും എംവി ശ്രേയാംസ് കുമാർ വ്യക്‌തമാക്കി.

സോഷ്യലിസ്‌റ്റുകളുടെ ഏകീകരണം എന്നത് ഓരോ പാർട്ടിക്കാരുടെയും മനസിനുള്ളിലെ അടങ്ങാത്ത ആവേശവും ആഗ്രഹവുമാണ്. അതിനുള്ള കാൽവെപ്പാണ് അർജെഡിയുമായുള്ള ലയനമെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. നേരത്തേയുണ്ടായ കയ്‌പ്പേറിയ അനുഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സമയമെടുത്ത് ആലോചിച്ചാണ് ഇപ്പോഴത്തെ തീരുമാനം എടുത്തത്. അങ്ങനെയാണ് വർഗീയ ശക്‌തികളോട് ഒരിക്കലും ഒരുരീതിയിലും വിട്ടുവീഴ്‌ചക്ക് തയ്യാറാകാത്ത അർജെഡിയുമായി ലയിക്കാൻ തീരുമാനിച്ചതെന്നും ശ്രേയാംസ് കുമാർ വ്യക്‌തമാക്കി.

Most Read| 23,000 വർഷം പഴക്കംചെന്ന മനുഷ്യ കാൽപ്പാടുകൾ; ഞെട്ടലോടെ ശാസ്‌ത്രലോകം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE