23,000 വർഷം പഴക്കംചെന്ന മനുഷ്യ കാൽപ്പാടുകൾ; ഞെട്ടലോടെ ശാസ്‌ത്രലോകം!

ലോകത്ത് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും പഴക്കം ചെന്ന മനുഷ്യ കാൽപ്പാടുകൾ കണ്ടെത്തിയെന്ന വാർത്തയാണ് യുഎസിൽ നിന്ന് അടുത്തിടെ പുറത്തുവന്നത്. 21,000 മുതൽ 23,000 വർഷം വരെ പഴക്കമുള്ള വൈറ്റ് സാൻഡ്‌സ്‌ നാഷണൽ പാർക്കിൽ നിന്നാണ് പാലിയോ ഹ്യൂമൻ കാൽപ്പാടുകൾ കണ്ടെത്തിയത്.

By Trainee Reporter, Malabar News
human-footprints
വൈറ്റ് സാൻഡ്‌സ്‌ നാഷണൽ പാർക്കിൽ കണ്ടെത്തിയ മനുഷ്യ കാൽപ്പാടുകൾ

ലോകത്തിന്റെയും ഒപ്പം സ്വന്തം വംശത്തിന്റെയും ചരിത്രം തേടിയുള്ള മനുഷ്യന്റെ യാത്രകൾക്ക് ഏറെ പഴക്കമുണ്ട്. ചരിത്ര പുസ്‌തകങ്ങളിൽ നാഴികക്കല്ലായി മാറുന്ന ഒട്ടനവധി സംഭവങ്ങളും പുരാവസ്‌തു ഗവേഷക ലോകം കണ്ടെത്തിയിട്ടുമുണ്ട്. അത്തരത്തിൽ, യുഎസിലെ ന്യൂ മെക്‌സിക്കോയിൽ അത്യപൂർവമായ ഒരു കണ്ടെത്തൽ നടത്തിയെന്ന വാർത്ത ചരിത്ര-പുരാവസ്‌തു-ശാസ്‌ത്ര ലോകത്തെ ഏറെ ആശ്‌ചര്യപ്പെടുത്തുകയാണ്. (23000 Year Old Human Footprint Found)

ലോകത്ത് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും പഴക്കം ചെന്ന മനുഷ്യ കാൽപ്പാടുകൾ കണ്ടെത്തിയെന്ന വാർത്തയാണ് യുഎസിൽ നിന്ന് അടുത്തിടെ പുറത്തുവന്നത്. 21,000 മുതൽ 23,000 വർഷം വരെ പഴക്കമുള്ള വൈറ്റ് സാൻഡ്‌സ്‌ നാഷണൽ പാർക്കിൽ നിന്നാണ് പാലിയോ ഹ്യൂമൻ കാൽപ്പാടുകൾ കണ്ടെത്തിയത്. നോർത്ത് അമേരിക്കൻ ജനതയുടേതായി അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള ഫോസിലൈസ്‌ഡ്‌ കാൽപ്പാടാണിതെന്ന് പുരാവസ്‌തു ശാസ്‌ത്രലോകം അവകാശപ്പെടുന്നു.

കാൽപ്പാടുകളുടെ പ്രായം പരിശോധിക്കാൻ രണ്ടു പുതിയ ഡേറ്റിങ് ടെക്‌നിക്കുകളാണ് ഉപയോഗിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരിശോധനയിൽ 21,000 മുതൽ 23,000 വർഷം വരെ പഴക്കമുള്ള കാൽപ്പാടുകളാണ് ഇവയെന്ന് സ്‌ഥിരീകരിക്കുന്നു. 2021ൽ ഇതേ ഗവേഷക സംഘം കണ്ടെത്തി പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിന് ഏറെ വിമർശനങ്ങൾ കേട്ടതിനാലാണ് ഇത്തവണ രണ്ടു ഡേറ്റിങ് പരീക്ഷണങ്ങൾ നടത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഏകദേശം 26,500 മുതൽ 18,900 വർഷങ്ങൾക്ക് മുമ്പുള്ള ഹിമയുഗത്തിലെ ഏറ്റവും തണുത്ത ഭാഗമായിരുന്ന ലാസ്‌റ്റ് ഗ്ളേഷ്യൽ മാക്‌സിമത്തിലെ (Last Glacial Maximum) കാൽപ്പാടുകളാണിതെന്ന് പഠനം അവകാശപ്പെടുന്നു. ന്യൂ മെക്‌സിക്കോയിലെ ഫോസിൽ മനുഷ്യ കാൽപ്പാടുകൾ അമേരിക്കയിലെ മനുഷ്യ സാന്നിധ്യത്തിന്റെ ഏറ്റവും പഴയ നേരിട്ടുള്ള തെളിവാണെന്ന് പുതിയ ഗവേഷണം സ്‌ഥിരീകരിക്കുന്നു. ‘നമ്മുടെ പൂർവികർ പുതിയ ലോകത്ത് എത്തിയതിനെ കുറിച്ച് പല പുരാവസ്‌തു ഗവേഷകരും കരുതിയതിനെ സ്‌ഥിരീകരിക്കുന്ന കണ്ടെത്തൽ എന്ന്’ അസോസിയേറ്റ് പ്രസിന്റെ ട്വീറ്റിൽ പറയുന്നു.

പുരാവസ്‌തു ഗവേഷകർ നേരത്തെ കരുതിയിരുന്നത് ഏകദേശം 13,000 വർഷങ്ങൾക്ക് മുമ്പ് വടക്കേ അമേരിക്കയിൽ സ്‌ഥിര താമസമാക്കിയ ആദ്യത്തെ മനുഷ്യവിഭാഗമായ ക്ളോവിസ് ജനതയുടേതാണ് ഈ കാൽപ്പാടുകൾ എന്നാണ്. എന്നാൽ, 13,000 വർഷങ്ങൾക്ക് മുമ്പ് അതായത് ക്ളോവിസ് ജനതയ്‌ക്കും മുമ്പ് അമേരിക്കൻ വൻകരയിൽ മനുഷ്യ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് പിന്നീടുള്ള പഠനങ്ങൾ കണ്ടെത്തിയിരുന്നു.

വൈറ്റ് സാൻഡ്‌സ്‌ പാർക്കിലെ പുതിയ കണ്ടെത്തൽ ഇപ്പോൾ വടക്കേ അമേരിക്കയിലെ ഏറ്റവും പഴക്കംചെന്ന സ്‌ഥലമാണെന്ന് കരുതുന്നു. പുതിയ കണ്ടെത്തലോടെ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ മനുഷ്യർ ആദ്യമായി എത്തിയെന്ന് കരുതിയ കാലത്തെ വീണ്ടും നൂറ്റാണ്ടുകൾ പുറകിലേക്ക് നീക്കുന്നു.

Most Read| ഇറാനിൽ സ്‌ത്രീകൾക്കായി പോരാടി; സമാധാന നൊബേൽ പുരസ്‌കാരം നർഗേസ് മുഹമ്മദിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE