എൽജെഡി സംസ്‌ഥാന കമ്മിറ്റി ഇന്ന് ചേരും; ലയനം ചർച്ചയാകും

By Staff Reporter, Malabar News
Shreyams-Kumar's-ultimatum-to-rebels

കോഴിക്കോട്: എല്‍ജെഡിയുടെ നിര്‍ണായക സംസ്‌ഥാന കമ്മിറ്റി യോഗം ഞായറാഴ്‌ച കോഴിക്കോട് വെച്ച് നടക്കും. ലയനം സംബന്ധിച്ച തീരുമാനം ഇന്നത്തെ യോഗത്തിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ജനതാദള്‍ സെക്യുലറില്‍ (ജെഡിഎസ്) ലയിക്കണോ അതോ സമാജ്‌വാദി പാര്‍ട്ടിയുമായി സഹകരിച്ച് മുന്നോട്ട് പോകണോ എന്നത് സംബന്ധിച്ച തീരുമാനമായിരിക്കും ഇന്നത്തെ യോഗത്തില്‍ കൈക്കൊള്ളുക.

രാഷ്‌ട്രീയമായും സംഘടനാപരമായും ദുര്‍ബലമായതോടെ സോഷ്യലിസ്‌റ്റ് പാരമ്പര്യമുള്ള ഏതെങ്കിലും പാര്‍ട്ടിയുമായി ചേരാനുള്ള ഒരുക്കത്തിലാണ് എല്‍ജെഡി. എച്ച്ഡി ദേവഗൗഡ കഴിഞ്ഞ മാസം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ എല്‍ജെഡി നേതൃത്വം ലയന സാധ്യതകള്‍ ചര്‍ച്ച ചെയ്‌തിരുന്നു. എന്നാല്‍ ലയനശേഷം സംസ്‌ഥാന അധ്യക്ഷ പദവി വേണമെന്ന ആവശ്യം ജെഡിഎസ് തള്ളുകയായിരുന്നു.

എന്നാല്‍ എല്‍ജെഡിയിലെ യുവജന നേതാക്കളടങ്ങുന്ന ഒരു വിഭാഗം ജെഡിഎസുമായുള്ള ലയനത്തെ ശക്‌തമായി എതിർക്കുന്നുണ്ട്. കര്‍ണാടക ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ജെഡിഎസ് ബിജെപിയോട് കാണിച്ച മൃദുസമീപനമാണ് ഈ എതിർപ്പിന് കാരണം. സമാജ്‌വാദി പാർട്ടിയോടൊപ്പം ചേരണമെന്നാണ് ഇവരുടെ ആവശ്യം.

Read Also: മൂന്ന് ജില്ലകളിൽ കെ-റെയിൽ സാമൂഹികാഘാത പഠനം നിർത്തിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE