ശ്രേയാംസ്‌ കുമാറിനെതിരെ എൽജെഡിയിൽ പൊട്ടിത്തെറി; നാല് അംഗങ്ങൾ രാജിവെച്ചു

By News Desk, Malabar News
dispute in ljd against mv sreyas kumar
MV Shreyams Kumar
Ajwa Travels

വയനാട്: തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയത്തിന് പിന്നാലെ ശ്രേയാംസ്‌ കുമാറിനെതിരെ എൽജെഡിയിൽ പൊട്ടിത്തെറി. തർക്കത്തെ തുടർന്ന് നാല് അംഗങ്ങൾ പാർട്ടി സംസ്‌ഥാന നേതൃത്വത്തിൽ നിന്നും രാജിവെച്ചു. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ശ്രേയാംസ്‌ കുമാർ രാജിവെക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്.

ഓൺലൈനായി നടത്തിയ സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് അംഗങ്ങളുടെ രാജി പ്രഖ്യാപനം. പാർട്ടി ജനറൽ സെക്രട്ടറിമാരായ ഷേക് പി ഹാരിസ്, വി സുരേന്ദ്രൻ പിള്ള, വൈസ് പ്രസിഡണ്ട് എ ശങ്കരൻ, പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി എന്നിവരാണ് രാജിവെച്ചത്.

രാജ്യസഭാ സ്‌ഥാനത്തിരുന്ന് മൽസരിച്ചിട്ടും പരാജയപ്പെട്ട ശ്രേയാംസ്‌ കുമാർ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നാണ് അംഗങ്ങളുടെ ആവശ്യം. വിമർശനം കടുത്തതോടെ എംവി ശ്രേയാംസ്‌ കുമാർ ഓൺലൈൻ യോഗത്തിൽ നിന്നും ഇറങ്ങി പോയി.

Read Also: സംസ്‌ഥാനത്ത്‌ കോവിഡ് ചികിൽസാ മാർഗരേഖ പുതുക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE