മലയാളി ഗവേഷണ വിദ്യാര്‍ഥിനിയുടെ കോവിഡ് പഠനം അമേരിക്കന്‍ ജേണലില്‍

By Staff Reporter, Malabar News
covid study_malabar news
കീര്‍ത്തി ശശികുമാര്‍
Ajwa Travels

കൊറോണ വൈറസിന്റെ വ്യാപനം ചൂട് കാലാവസ്‌ഥയില്‍ വര്‍ധിക്കുമെന്ന മലയാളി ഗവേഷണ വിദ്യാര്‍ഥിനിയുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ച് അമേരിക്കന്‍ ജേണല്‍. ചൈനയിലെ അക്കാദമി ഓഫ് സയന്‍സിലെ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് അറ്റ്‌മോസ്ഫെറിക് ഫിസിക്‌സില്‍ ഗവേഷണം നടത്തുന്ന കീര്‍ത്തി ശശികുമാറിന്റെ കണ്ടെത്തലാണ് അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്‍-ജിയോ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ചത്. കോഴിക്കോട് സ്വദേശിനിയാണ് കീര്‍ത്തി.

ചൈന സുഹായിലെ സണ്‍യാറ്റ് സെന്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് അറ്റ്‌മോസ്ഫെറിക് സയന്‍സില്‍ പ്രൊഫസറും ഇന്ത്യക്കാരനുമായ ദേബഷിഷ് നാഥിന്റെ കീഴിലായിരുന്നു കീര്‍ത്തിയുടെ കോവിഡ് പഠനം. ഗവേഷണവും ഇദ്ദേഹത്തിന്റെ കീഴിലാണ് നടത്തിയത്.

ആഗോളതാപനം തടഞ്ഞാല്‍ മാത്രമേ വൈറസിനെ തുരത്താനാകൂ എന്നാണ് കീര്‍ത്തിയുടെ പഠനം പറയുന്നത്. കാര്‍ബണ്‍ മൂലമുള്ള അന്തരീക്ഷ മലിനീകരണം ശക്‌തമായ രാജ്യങ്ങളിലാണ് കൊറോണയുടെ വ്യാപനം രൂക്ഷമായതെന്നും ഇന്ത്യയില്‍ കാര്‍ബണ്‍ മലിനീകരണം കൂടിയ സ്‌ഥലങ്ങളില്‍ കോവിഡ് കൂടിയെന്നും ഈ ഗവേഷണ വിദ്യാര്‍ഥിനിയുടെ കണ്ടെത്തലില്‍ ഉള്‍പ്പെടുന്നു.

അമേരിക്കന്‍ ജേണലില്‍ മാര്‍ച്ച് 15 മുതല്‍ മേയ് 15 വരെ ഇന്ത്യയിലെ വിവധ മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനമാണ് ഡിസംബര്‍ ആദ്യവാരം പ്രസിദ്ധപ്പെടുത്തിയത്. മേയ് 15നാണ് കീര്‍ത്തി പഠനം പൂര്‍ത്തിയാക്കിയത്. ഇന്ത്യയില്‍ രോഗം രൂക്ഷമാകുമെന്നും കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യം മുന്‍നിരയിലെത്തുമെന്നും തന്റെ പഠനത്തില്‍ കീര്‍ത്തി പറഞ്ഞിരുന്നു. ചൂട് കൂടിയ രാജ്യങ്ങളിലും സ്‌ഥലങ്ങളിലുമാണ് വൈറസ് രൂക്ഷമായി ബാധിച്ചതെന്നും കണ്ടെത്തി.

കോഴിക്കോട് മലാപ്പറമ്പ് മേഘമല്‍ഹാറില്‍ ശശികുമാറിന്റെയും ജീജയുടെയും മകളാണ് കീര്‍ത്തി. സഹോദരന്‍: സിദ്ധാര്‍ഥ്. തൃശൂര്‍ കുറ്റുമുക്ക് സ്വദേശിയായ ഭര്‍ത്താവ് നിധിന്‍ ദിവാകര്‍ ചൈനയില്‍ നാനോസയന്‍സ് ഗവേഷകനാണ്.

Read Also: ഇനി ഒളിമ്പിക്‌സില്‍ മല്‍സരയിനമായി ബ്രേക്ക് ഡാന്‍സും; 2024ലെ ഗെയിംസില്‍ നാല് പുതിയ ഇനങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE