ഐടി മാനേജർ ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി; ജീവിതം ഹാപ്പിയെന്ന് നെസ്രിൻ

ഓട്ടോറിക്ഷ ഡ്രൈവറായ നെസ്രിൻ എന്ന യുവതിയുടെ ജീവിതകഥയാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ജീവിതത്തിൽ മറ്റെന്തിനേക്കാളും വലുത് സന്തോഷവും സമാധാനവും ആണെന്ന് തിരിച്ചറിഞ്ഞതോടെയാണ് യുവതി സമ്മർദ്ദവും ടെൻഷനും നിറഞ്ഞ ഐടി ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്നത്.

By Senior Reporter, Malabar News
story of a woman
നെസ്രിൻ (Image: വീഡിയോയിൽ നിന്ന് )

ഐടി മാനേജർ ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി ജീവിക്കുന്ന ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തൊഴിൽ മേഖലകളും രീതികളും മാറിമറിഞ്ഞതോടെ ഏതൊരു പ്രൊഫഷണും സമ്മർദ്ദങ്ങൾക്ക് നടുവിലാണെന്ന് ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുകയാണ് അവർ.

സംരംഭകയും ഇൻഫ്ളുവൻസറുമായ ഡോ. നെസ്‌റിൻ മിദ്‌ലജാണ് യാത്രക്കിടെ പരിചയപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറായ നെസ്രിൻ എന്ന യുവതിയുടെ ജീവിതകഥ പകർത്തി സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. കഷ്‌ചപ്പെട്ട് പഠിച്ച് നല്ലൊരു ജോലി വാങ്ങി പണം സമ്പാദിച്ചാൽ ജീവിതം ഭദ്രമായെന്ന് കരുതുന്ന കാഴ്‌ചപ്പാട്‌ പാടെ തുടച്ചുമാറ്റുകയാണ് നെസ്രിൻ.

പണം ഉണ്ടായിട്ട് മാത്രം കാര്യമില്ല, സ്വസ്‌ഥതയും സമാധാനവും ഇല്ലാതെ എങ്ങനെ ജീവിക്കും എന്നാണ് നെസ്രിൻ ചോദിക്കുന്നത്. പണത്തേക്കാൾ വലുത് മാനസിക സന്തോഷമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതലാണ് താൻ വ്യത്യസ്‌തമായ വഴി തിരഞ്ഞെടുത്തതെന്നും നെസ്രിൻ പറയുന്നു.

ഒമ്പത് വർഷത്തോളം ഐടി മേഖലയിൽ മാനേജരായി ജോലി ചെയ്‌ത ശേഷമാണ് നെസ്രിൻ പുരുഷൻമാരുടെ കുത്തകയായ ഓട്ടോ ഡ്രൈവർ മേഖലയിലേക്ക് ഇറങ്ങുന്നത്. ഐടി മേഖലയിലെ സമ്മർദവും ടെൻഷനും താങ്ങാനാവാത്ത നില വന്നതോടെയായിരുന്നു ഈ മാറ്റം. രണ്ടുംകൽപ്പിച്ചു തന്നെയായിരുന്നു ജോലി ഉപേക്ഷിച്ചതും ഓട്ടോ ഡ്രൈവറായതെന്നും നെസ്രിൻ വീഡിയോയിൽ പറയുന്നു.

ഓട്ടോ ഓടിച്ച് പ്രതിമാസം അറുപതിനായിരം രൂപ സമ്പാദിക്കുന്നുണ്ട്. എല്ലാറ്റിനുമുപരി ഇന്ന് ജീവിതത്തിൽ സന്തോഷമുണ്ട്. അതാണ് പ്രധാനമെന്നും യുവതി പറയുന്നു. വീഡിയോ പുറത്തുവന്നതോടെ നിരവധിപ്പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ജീവിതത്തിൽ സമാധാനം കണ്ടെത്താനും വിജയം കൈവരിക്കാനും യുവതി കാണിച്ച ധൈര്യത്തെ ആളുകൾ പ്രശംസിക്കുകയാണ്.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE