ഇനി ഒളിമ്പിക്‌സില്‍ മല്‍സരയിനമായി ബ്രേക്ക് ഡാന്‍സും; 2024ലെ ഗെയിംസില്‍ നാല് പുതിയ ഇനങ്ങള്‍

By Staff Reporter, Malabar News
break dance_malabar news
Representational Image
Ajwa Travels

ബ്രേക്ക് ഡാന്‍സ് അടക്കം നാല് പുതിയ മല്‍സര ഇനങ്ങള്‍ക്ക് പാരീസ് ഒളിമ്പിക്‌സില്‍ പച്ചക്കൊടി. 2024ല്‍ നടക്കുന്ന ഒളിമ്പിക് ഗെയിംസില്‍ ബ്രേക്ക് ഡാന്‍സ്, സര്‍ഫിങ്, സ്‌കേറ്റ്‌ബോര്‍ഡിങ്, സ്‌പോര്‍ട്‌സ് ക്‌ളൈംബിങ് എന്നിവ കൂടി മല്‍സര ഇനമാകും. യുവാക്കളായ പ്രേക്ഷകരെ ആകര്‍ഷിക്കാനാണ് പുതിയ മല്‍സര ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് ഒളിമ്പിക് കമ്മിറ്റി പറയുന്നത്.

ഹിപ് ഹോപ് സംസ്‌ക്കാരത്തിന്റെ ഭാഗമായി അമേരിക്കയിലെ ആഫ്രോ അമേരിക്കന്‍, ലാറ്റിനോ വംശജരായ ചെറുപ്പക്കാര്‍ 1970 കളില്‍ അവതരിപ്പിച്ചു തുടങ്ങിയ തെരുവ് നൃത്ത രീതിയാണ് ബ്രേക്ക്ഡാന്‍സ് എന്നറിയപ്പെടുന്ന ‘ബി ബോയിംഗ്’. ഇത്തരം ഇനങ്ങള്‍ കൂടി ഗെയിംസില്‍ ഉള്‍പ്പെടുത്തുക വഴി കാണികളുടെ പങ്കാളിത്തം കൂട്ടാന്‍ സാധിക്കുമെന്നാണ് ഒളിമ്പിക് കമ്മിറ്റിയുടെ കണക്കുകൂട്ടല്‍.

യുഎസില്‍ ആരംഭിച്ചതാണെങ്കിലും ലോകത്തെമ്പാടുമായി നിരവധി ആരാധകരും നര്‍ത്തകരും ഉള്ള നൃത്ത ഇനമാണ് ഇന്ന് ബ്രേക്ക്ഡാന്‍സ്. ടോപ് റോക്ക്, ഡൗണ്‍ റോക്ക്, പവര്‍ മൂവ്‌സ്, ഫ്രീസ് തുടങ്ങി നാല് തരത്തിലുള്ള നീക്കങ്ങളാണ് ബ്രേക്ക്ഡാന്‍സ് നൃത്ത രീതിക്കുള്ളത്.

ബ്രേക്ക് ഡാന്‍സ് ചെയ്യുന്നവരെ ബി ബോയ്‌സ്(b-boys), ബി ഗേള്‍സ് (b-girls), അല്ലെങ്കില്‍ ബ്രേക്കേഴ്‌സ് എന്നാണ് വിളിക്കാറ്. ആദ്യ കാലങ്ങളില്‍ ഹിപ് ഹോപ് സംഗീതം മാത്രമേ ഇതിനു ഉപയോഗിച്ചിരുന്നുള്ളു. എന്നാല്‍ പിന്നീട് ഒരേ രീതിയിലുള്ള ഡ്രം ബീറ്റുള്ള പല മറ്റു സംഗീതശാഖകളുടെ കൂടെയും ഇത് അവതരിപ്പിച്ചു തുടങ്ങി. ഏതായലും ഏറെ ആരാധകരുള്ള ബ്രേക്ക് ഡാന്‍സ് ഉള്‍പ്പെടുത്തുന്നത് കാണികളെ ഗെയിംസിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് സംഘടകര്‍.

Read Also: ഇനി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ദുബായിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE