ടോക്യോ: കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധികളിലും ലോക കായിക മാമാങ്കത്തെ വരവേറ്റ ടോക്യോക്ക് നന്ദി പറഞ്ഞ് കായികലോകം. കടുത്ത നിയന്ത്രണങ്ങൾക്ക് ഒടുവിൽ 17 ദിനരാത്രങ്ങൾ സമ്മാനിച്ച ഒളിമ്പിക്‌സിന് ടോക്യോയിൽ വിരാമമായി. മൂന്ന് വർഷങ്ങൾക്കപ്പുറം ഇനി പാരിസ് എന്ന നഗരത്തിൽ അരങ്ങേറാമെന്ന ഉറപ്പോടെ അത്‌ലറ്റുകൾ വിടചൊല്ലി പിരിഞ്ഞു.
ജപ്പാന്റെ സംസ്‌കാരിക തനിമ വിളിച്ചോതുന്ന സമാപന ചടങ്ങുകളാണ് സ്‌റ്റേഡിയത്തിൽ നടന്നത്. ‘ഒരുമിച്ച് മുന്നോട്ട്‘ എന്നതായിരുന്നു സമാപന ചടങ്ങിന്റെ ആശയം. സമാപന ചടങ്ങിനോട് അനുബന്ധിച്ച് നടന്ന മാർച്ച് പാസ്‌റ്റിൽ ഗുസ്‍തിയിൽ തിളങ്ങിയ ബജ്‌റംഗ് പുനിയ ഇന്ത്യൻ പതാകയെത്തി. ഒളിമ്പിക്‌സ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്‌ച വെച്ചത്. ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി 48ആം സ്‌ഥാനത്താണ് ഇന്ത്യ.

ജാവലിൻ ത്രോയിൽ നീരജ് ചോപ്രയിലൂടെയാണ് അത്‌ലറ്റിക്‌സിൽ ഒരു ഇന്ത്യക്കാരന്റെ ആദ്യ നേട്ടം നാം സ്വന്തമാക്കിയത്. മീരാബായ് ചാനു, രവികുമാർ ദഹിയ എന്നിവർ വെള്ളി നേടിയപ്പോൾ പിവി സിന്ധു, ലവ്‌ലീന ബോർഗൊഹെയ്‌ൻ, ബജ്‌റംഗ് പുനിയ എന്നിവരിലൂടെ നാല് വെങ്കലവും ഇന്ത്യ സ്വന്തമാക്കി.
Arigato Japan, arigato Tokyo! 🇯🇵
The typography of the LED display of ‘arigato’ is the same one that was used to spell out ‘sayonara’ in the Closing Ceremony at Tokyo 1964! 😍#ClosingCeremony #Arigato2020 #StrongerTogether pic.twitter.com/1PKlLyjK7h
— Olympics (@Olympics) August 8, 2021
ടോക്യോയിൽ വലിയൊരു സംഘത്തെ തന്നെ അണിനിരത്തിയ അമേരിക്ക 39 സ്വർണവും 41 വെള്ളിയും 33 വെങ്കലവുമടക്കം 113 മെഡലുകളുമായി ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി. 38 സ്വർണവും 32 വെള്ളിയും 18 വെങ്കലവുമടക്കം 88 മെഡലുകൾ നേടിയ ചൈനയാണ് രണ്ടാമത്. ആതിഥേയരായ ജപ്പാൻ 27 സ്വർണമടക്കം 58 മെഡലുകളുമായി മൂന്നാം സ്‌ഥാനം നേടി. 22 സ്വർണവുമായി ബ്രിട്ടൺ ആണ് നാലാമത്.
The Olympic spirit is in all of us.
A display of beautiful, luminous colours swirl together, representing the many flags of the world.
They form the Olympic Rings, a timeless symbol of unity. #StrongerTogether #Tokyo2020 #ClosingCeremony pic.twitter.com/38dv0e0w98
— Olympics (@Olympics) August 8, 2021
ഒളിമ്പിക്‌സിന്റെ തുടർച്ചയായ പാരാലിമ്പിക്‌സിന് ഈ മാസം 24ന് ടോക്യോയിൽ തുടക്കമാകും.
Also Read: 21 വർഷങ്ങൾ, ഗുഡ് ബൈ ബാഴ്‌സ; വിതുമ്പി കരഞ്ഞ് മെസി; നൗകാംപിൽ പടിയിറക്കം