മണ്ണുത്തി: തമിഴ്നാട്ടിൽ നിന്നും എത്തിയ കാറിൽ നിന്നും കഞ്ചാവ് പിടികൂടി. കാറിന്റെ ഡ്രൈവർ വെള്ളാനിക്കര കുറ്റിക്കാട് നേരങ്ങോട്ടിൽ വീട്ടിൽ രാഹുൽ ഓടിരക്ഷപ്പെട്ടു. ഇയാൾ വാടകക്ക് താമസിക്കുന്ന തൃശൂർ നെട്ടിശ്ശേരിയിലെ വീട്ടിൽ നിന്നും കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. കാറിൽ നിന്നും വീട്ടിൽ നിന്നുമായി ഏഴര കിലോ കഞ്ചാവാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ഒരു പിസ്റ്റളും കാറിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇൻസ്പെക്ടർ മനോജ് കുമാർ, റേഞ്ച് ഇൻസ്പെക്ടർ ഹരി നന്ദനൻ, ഇന്റലിജൻസ് ഓഫീസർമാരായ കെ മണികണ്ഠൻ, കെഎസ് ഷിബു, ഒഎസ് സതീഷ്കുമാർ, ടിജി മോഹനൻ എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവും പിസ്റ്റളും പിടികൂടിയത്.
Read also: തദ്ദേശ തിരഞ്ഞെടുപ്പ്; വയനാട്ടിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും







































