പുണ്യം പൂങ്കാവനം; അഭിമാനമായി പത്താം വർഷത്തിലേക്ക്

By Syndicated , Malabar News
punyam poonkavam_Malabar news
Ajwa Travels

പത്തനംതിട്ട:  മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് ശബരിമലയില്‍ ആരംഭിച്ച  പുണ്യം പൂങ്കാവനം പദ്ധതി പത്താം വയസിലേക്ക് കടന്നു. 2010ല്‍ അന്നത്തെ ശബരിമല പോലീസ് സ്‌പെഷല്‍ ഓഫീസര്‍ പി വിജയന്റെ നേതൃത്വത്തിലാണ്  പുണ്യം പൂങ്കാവനം പദ്ധതിക്ക്  തുടക്കമിട്ടത്.

ശബരിമലയിലും പരിസരങ്ങളിലും മനുഷ്യനും ജന്തുജാലങ്ങള്‍ക്കും ഒരുപോലെ ഹാനികരമായ മാലിന്യ നിക്ഷേപം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. പത്താം വര്‍ഷത്തിലേക്ക് എത്തിനില്‍ക്കുമ്പോള്‍ കേരളത്തിലും അയല്‍ സംസ്‌ഥാനങ്ങളിലും പദ്ധതിക്ക് വന്‍ പ്രചാരമാണ് ലഭിക്കുന്നത്.

പദ്ധതി ഒരു ദശാബ്‌ദത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി ഐജി പി വിജയന്റെ നേതൃത്വത്തില്‍ ശബരിമല സന്നിധാനത്ത് വിവിധയിനം പൂച്ചെടികള്‍ നട്ട് ഉദ്യാനവല്‍ക്കരണത്തിനും  തുടക്കം കുറിച്ചു. ശബരിമലയും കേരളവും കടന്ന് മറ്റ് സംസ്‌ഥാനങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് പദ്ധതിയുടെ അണിയറ പ്രവര്‍ത്തകരെന്ന് അദ്ദേഹം പറഞ്ഞു.

പുണ്യം പൂങ്കാവനം പദ്ധതിക്കായി സന്നിധാനത്ത് പ്രത്യേകം ഓഫീസും ഇതിനായി മാത്രം പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വെബ്സൈറ്റും തുറന്നിട്ടുണ്ട്.  കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പുണ്യം പൂങ്കാവനം പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്തിലും കേരളാ ഹൈക്കോടതിയുടെ വിവിധ ജഡ്ജ്മെന്റുകളിലും പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് പരാമര്‍ശിച്ചത്  വലിയ അംഗീകാരങ്ങളാണ്.

Read also: വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് കെഎസ്ഇബി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE