കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. തിങ്കളാഴ്‌ച പുലർച്ചെ ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ കരിപ്പൂരിൽ എത്തിയ അരീക്കോട് സ്വദേശി റാഷിദിൽ (34) നിന്നാണ് സ്വർണം പിടികൂടിയത്. 1.117 കിലോ തൂക്കം വരുന്ന സ്വർണ മിശ്രിതമാണ് കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 55 ലക്ഷം രൂപ വിലവരും. സ്വർണമിശ്രിതം ക്യാപ്‌സ്യൂൾ രൂപത്തിലാക്കി അഞ്ച് പാക്കറ്റുകളിലായാണ് ശരീരത്തിൽ ഒളിപ്പിച്ചിരുന്നത്.
കസ്‌റ്റംസ് അസിസ്‌റ്റന്റ് കമ്മീഷണർ കെവി രാജന്റെ നിർദേശ പ്രകാരം സൂപ്രണ്ടുമാരായ സി സുരേഷ് ബാബു, കെകെ പ്രവീൺകുമാർ, ഇൻസ്‌പെക്‌ടർമാരായ എം പ്രതീഷ്, ഇ മുഹമ്മദ് ഫൈസൽ, സന്തോഷ് ജോൺ, ഹെഡ് ഹവിൽദാർ എം സന്തോഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.
കഴിഞ്ഞ ദിവസം ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽനിന്ന് 865ഗ്രാം സ്വർണമിശ്രിതവും കസ്‌റ്റംസ് പിടികൂടിയിരുന്നു. ദുബായിൽ നിന്നും ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം കാളികാവ് സ്വദേശിയിൽ നിന്നാണ് 43 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയിരുന്നത്.
Malabar News: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വോട്ടെടുപ്പ് ബൂത്തുകൾ ക്രമീകരിച്ചതായി ആക്ഷേപം







































