ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കവിഞ്ഞു. 67,150 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 32,34,474 ആയി ഉയര്‍ന്നു. ഇവരില്‍ 7,07,267 പേരാണ് നിലവില്‍ ചികിത്സയിലുളളത്. 24,67,758 പേരും രോഗമുക്തരായി. രോഗവ്യാപനം ദിനംപ്രതി കൂടുന്നത് രാജ്യത്ത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1059 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ ഇതോടെ 59,449 ആയി ഉയര്‍ന്നു. മരണനിരക്ക് ഇപ്പോഴും രണ്ട് ശതമാനത്തിന് താഴെയായി തുടരുകയാണ്. 1.84 ശതമാനമാണ് ഇപ്പോള്‍ രാജ്യത്തെ കോവിഡ് മരണനിരക്ക്.
ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് ബാധിതര്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നത്. ഇവിടെ നിന്നുമാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതും. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം കുറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ കൂടിയതോടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.








































