കല്‍പറ്റ: വയനാട് കലക്ടറേറ്റിലെ സാമൂഹിക ക്ഷേമ ഓഫിസില്‍ തീപിടിത്തം. രാത്രി 10.30ഓടെയാണ് തീപടര്‍ന്നത്. കല്‍പറ്റ ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഒരു യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി.
ഫയലുകളും കമ്പ്യൂട്ടറുകളും കത്തിനശിച്ചിട്ടുണ്ട്.ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീ പിടുത്തത്തിന് പിന്നിലെ കാരണം എന്നാണ് പ്രാഥമിക നിഗമനം.






































