വയോക്ഷേമ കോള്‍സെന്റര്‍ തുടങ്ങി

By Trainee Reporter, Malabar News
help seniour citizen_ Malabar News
Representational image
Ajwa Travels

കല്‍പ്പറ്റ: ജില്ലയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി വയോക്ഷേമ കോള്‍സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ ഭരണകൂടം, സാമൂഹ്യ നീതി വകുപ്പ്, കുടുംബശ്രീ മിഷന്‍, വനിതാ ശിശു വികസന വകുപ്പ്, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എന്നിവ സംയുക്തമായാണ് കോള്‍സെന്ററിന് തുടക്കമിട്ടത്. കളക്‌ട്രേറ്റിലെ രാജീവ് ഗാന്ധി നാഷണല്‍ ക്രഷിലാണ് സെന്റര്‍ തുടങ്ങിയിരിക്കുന്നത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളും അടിയന്തിര ആവശ്യങ്ങളും മനസിലാക്കുവാനും അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനുമാണ് കോള്‍ സെന്റര്‍ ലക്ഷ്യമിടുന്നത്. 10 വീതം ജീവനക്കാര്‍ രാവിലെയും ഉച്ചക്കും രണ്ട് ഷിഫ്റ്റിലായി കോള്‍ സെന്ററില്‍ പ്രവര്‍ത്തിക്കും. ജില്ലയിലെ വൃദ്ധജനങ്ങളെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും പരിഹാരം ലഭ്യമാക്കുകയും ചെയ്യും. 04936 233000 എന്ന നമ്പറില്‍ കോള്‍ സെന്ററുമായി ബന്ധപ്പെടാം.

Read also:‘ക്യാഷ്‌ലെസി’ന് ഒപ്പം തൊഴിലും ഡാറ്റയും ഇല്ലാതാകുമെന്ന് കരുതിയില്ല; പ്രശാന്ത് ഭൂഷൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE