‘ക്യാഷ്‌ലെസി’ന് ഒപ്പം തൊഴിലും ഡാറ്റയും ഇല്ലാതാകുമെന്ന് കരുതിയില്ല; പ്രശാന്ത് ഭൂഷൺ

By Desk Reporter, Malabar News
Prashant-Bhushan
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. നോട്ട് നിരോധിച്ചപ്പോൾ ക്യാഷ്‌ലെസ്‌ ഇന്ത്യയാണ് സ്വപ്‌നമെന്ന് മോദി പറഞ്ഞു, പക്ഷേ, അതിന്റെ കൂടെ തൊഴിലും ഡാറ്റയും ഇല്ലാതാകുമെന്ന് ആരും കരുതിയില്ലെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.

“നോട്ട് നിരോധിച്ചപ്പോൾ തനിക്ക് ക്യാഷ്‌ലെസ് എക്കോണമിയാണ് വേണ്ടതെന്ന് മോദി പറഞ്ഞു. തൊഴിലില്ലാത്ത, ഡാറ്റയില്ലാത്ത, സ്ഥിരതയില്ലാത്ത സമ്പദ്‌വ്യവസ്ഥയിലേക്ക് അദ്ദേഹം കൊണ്ടുപോകുമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു!”- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.

കോൺ​ഗ്രസ് എംപി മഹുവ മോയിത്രയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷൺ മോദിക്കെതിരെ വിമർശനമുന്നയിച്ചത്. അന്തർ സംസ്ഥാന തൊഴിലാളികളുടെ മരണത്തെ കുറിച്ച് സർക്കാരിന്റെ പക്കൽ ഔദ്യോ​ഗിക കണക്കുകൾ ഇല്ലെന്ന കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ മറുപടിക്കെതിരെയായിരുന്നു മഹുവ മോയിത്രയുടെ ട്വീറ്റ്.

Sports News:  തോമസ് ആൻഡ് യൂബർ കപ്പ്‌ മാറ്റിവച്ചു

കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ സ്വദേശത്തേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകിയിട്ടുണ്ടോ എന്ന് പ്രതിപക്ഷം ചോദിച്ചിരുന്നു. എന്നാൽ, അന്തർ സംസ്ഥാനക്കാരുടെ മരണം സംബന്ധിച്ച് രേഖകൾ ഇല്ലെന്നും അതുകൊണ്ട് നഷ്‌ടപരിഹാരം നൽകുന്നതിനെ കുറിച്ച് ചോദ്യം ഉയരേണ്ട ആവശ്യമില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ മറുപടി.

കേന്ദ്രത്തിന്റെ മറുപടിക്കെതിരെ കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി, മുതിർന്ന കോൺ​ഗ്രസ് നേതാവ് ദി​ഗ് വിജയ് സിങ് എന്നിവരും രം​ഗത്തെത്തി. ലോകത്തിനു മുഴുവൻ അറിയാവുന്ന കാര്യം മോദി സർക്കാരിന്റെ മാത്രം ശ്രദ്ധയിൽ പെട്ടില്ലെന്ന് രാഹുൽ ​ഗാന്ധി ആരോപിച്ചു. അതേസമയം, കേന്ദ്രത്തിന്റെ മറുപടി ഞെട്ടിപ്പിക്കുന്നതാണെന്ന് ദി​ഗ് വിജയ് സിങ് പ്രതികരിച്ചു.

Kerala News:  ഇ.പി ജയരാജന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്; സന്ദീപ് വാര്യര്‍ അറസ്റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE