ഇ.പി ജയരാജന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; സന്ദീപ് വാര്യര്‍ അറസ്റ്റില്‍

By News Desk, Malabar News
Yuvamorcha march
Ajwa Travels

തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാജന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മന്ത്രിയുടെ പാപ്പിനിശ്ശേരിയിലെ വീട്ടിലേക്കാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. കെ.ടി ജലീലും ഇ.പി ജയരാജനും ഉള്‍പ്പെട്ട വിവാദങ്ങളുടെ പേരില്‍ പ്രതിപക്ഷ പ്രതിഷേധം നാല് ദിവസമായി തുടരുകയാണ്. തലസ്ഥാനത്തും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധം ശക്തമാവുകയാണ്.

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിലാണ് യുവമോര്‍ച്ച മാര്‍ച്ച് നടന്നത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്‌തതും സന്ദീപാണ്. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമായി. തുടര്‍ന്ന് സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്‌ത്‌ നീക്കി. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പാപ്പിനിശ്ശേരി ടൗണില്‍ യുവമോര്‍ച്ച-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ പോലീസ് നീക്കുകയാണ്. അതേ സമയം മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാലക്കാട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുകയാണ്. എംഎസ്എഫ് പ്രവര്‍ത്തകര്‍ ആലപ്പുഴ കളക്ടറേറ്റിലേക്കും മാര്‍ച്ച് നടത്തുന്നു. കഴിഞ്ഞ ദിവസം ഇ.പി ജയരാജന്റെ മട്ടന്നൂരിലെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്‍പ്പെടെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE