സ്‌ത്രീകളുടെ നേതൃത്വത്തിൽ വാൾപുട്ടി നിർമാണം ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി

By News Desk, Malabar News
New wall putty unit
E.P Jayarajan
Ajwa Travels

കോട്ടയം: സംസ്‌ഥാനത്തെ 10 ജില്ലകളിൽ വനിതാ സംരംഭകരെ മുൻനിർത്തി വാൾപുട്ടി നിർമാണ യൂണിറ്റ് ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. ട്രാവൻകൂർ സിമന്റസിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ട്രാവൻകൂർ സിമന്റസിന്റെ പുതിയ ഗ്രേ സിമന്റ് ഉൽപാദന യൂണിറ്റിന്റെ ശിലാസ്‌ഥാപനവും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ കുടിശിക വിതരണവും നടത്തിയ ചടങ്ങിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്.

Also Read: കെഎസ്ആര്‍ടിസിക്ക് പുനരുദ്ധാരണ പാക്കേജുമായി സംസ്‌ഥാന സര്‍ക്കാര്‍

വനിതാ സംരംഭകർക്ക് ജില്ലാ തലത്തിൽ പ്ളാന്റുകൾ ഒരുക്കാൻ ട്രാവൻകൂർ സിമന്റ്‌സ് തന്നെ മുൻകൈ എടുക്കും. ഇത്തരത്തിൽ ഉൽപാദിപ്പിക്കുന്ന വാൾപുട്ടി ട്രാവൻകൂർ സിമന്റസിന്റെ ബ്രാൻഡിൽ വിപണിയിൽ എത്തിക്കും. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന 10 ശതമാനം സിമന്റ് പോലും സംസ്‌ഥാന വിപണിയിൽ എത്തുന്നില്ല. അതിന് പരിഹാരമായിട്ട് കൂടിയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. നിർമാണ മേഖലയിൽ ഏറെ സാധ്യതയുള്ള സംസ്‌ഥാനമാണ് കേരളം, ഇത് മുതലെടുക്കാനാവണമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE