വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി തുടങ്ങാനൊരുങ്ങി വ്യവസായ വകുപ്പ്

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: വനിതകള്‍ക്കായി സംസ്‌ഥാനത്ത് ഇ-ഓട്ടോ പദ്ധതി തുടങ്ങുമെന്ന് അറിയിച്ച് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍. പൊതുമേഖലാ സ്‌ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡുമായി സഹകരിച്ചാണ് വ്യവസായ വകുപ്പ് വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി തുടങ്ങുന്നത്.

പദ്ധതിക്കായി ജില്ലാതലത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ സഹകരണ സംഘം രജിസ്റ്റര്‍ ചെയ്യും. ആദ്യ ഘട്ടത്തില്‍ ജില്ലാ അടിസ്‌ഥാനത്തില്‍ 25 വനിതകള്‍ അടങ്ങുന്ന സംഘത്തെയാണ് ആലോചിക്കുന്നതെന്നും വരും ഘട്ടത്തില്‍ കൂടുതല്‍ വനിതകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

ഒരു വര്‍ഷത്തിനകം 700 ഓളം പേര്‍ക്ക് ഈ രീതിയില്‍ തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് വ്യവസായ വകുപ്പ് പ്രതീക്ഷിക്കുന്നത്.

പദ്ധതിയുടെ ഭാഗമാവാന്‍ സന്നദ്ധരായി ഡ്രൈവിംഗ് ലൈസന്‍സുമായി എത്തുന്നവര്‍ക്ക് സഹകരണ സംഘം വഴി മൂന്നില്‍ ഒന്ന് സബ്സിഡി അനുവദിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

Read Also: സംസ്‌ഥാനത്ത് 16 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ച് സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE