സംസ്‌ഥാനത്ത് 16 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ച് സര്‍ക്കാര്‍

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കാന്‍ തീരുമാനമായി. 16 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കാനാണ് സംസ്‌ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നവംബര്‍ ഒന്ന് മുതല്‍ തറവില നിലവില്‍ വരും. കൂടാതെ 550 കേന്ദ്രങ്ങള്‍ വഴി പച്ചക്കറി സംഭരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

അന്യ സംസ്‌ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതോടെ വിപണിയില്‍ പച്ചക്കറി വില ഉയര്‍ന്നിരുന്നു. കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറി എത്തുന്നത്.

അയല്‍ സംസ്‌ഥാനങ്ങളിലെ മഴക്കെടുതിയാണ് സംസ്‌ഥാനത്ത് ഇപ്പോള്‍ ഇറക്കുമതി കുറയാനും വലിയ രീതിയില്‍ പച്ചക്കറി വില ഉയരാനും കാരണമായത്. കഴിഞ്ഞ ഒരു മാസം കൊണ്ട് ഉള്ളിയുടെയും സവാളയുടെയും വില ഇരട്ടിയോളം വര്‍ധിച്ചു. മറ്റ് പച്ചക്കറികള്‍ക്കും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്.

National News: നിതീഷ് കുമാര്‍ വര്‍ഗീയത വളര്‍ത്തുന്നു; ചിരാഗ് പാസ്വാന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE