പച്ചക്കറിവില കുതിക്കുന്നു; നൂറുകടന്ന് തക്കാളി, പയറിനും ഇരട്ടിയിലേറെ വില

By News Desk, Malabar News
onam-market-in kannur
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറിവില കുതിക്കുന്നു. തക്കാളിക്ക് വില പൊതുവിപണിയിൽ പലയിടത്തും നൂറ് രൂപ കടന്നു. ബീൻസ്, പയർ, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്‌ചക്കിടെ വില ഇരട്ടിയിലേറെയായി. ഒരാഴ്‌ച മുൻപ് വരെ മുപ്പത് രൂപക്കും നാൽപത് രൂപക്കും കിട്ടിയിരുന്ന തക്കാളിക്ക് വില പല കടകളിലും നൂറുരൂപ കടന്നു. മൂന്ന് മടങ്ങിലേറെയാണ് വർധന ഉണ്ടായിരിക്കുന്നത്.

തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനക്ക് 60 ആയി. 40 രൂപക്ക് കിട്ടിയിരുന്ന പയറിന് ഇപ്പോൾ 80 രൂപയാണ് വില. കർണാടകയിലും തമിഴ്‌നാട്ടിലും പെയ്‌ത കനത്ത മഴയും ഇന്ധനവില വർധനയും സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുകയാണ്. പച്ചക്കറിക്ക് മാത്രമല്ല അരിക്കും വില കൂടിയിട്ടുണ്ട്. ജയ അരിക്കും ആന്ധ്രയിൽ നിന്നുള്ള വെള്ള അരിക്കും ഏഴ് രൂപ വരെ പലയിടങ്ങളിലും കൂടി. തക്കാളി ഉൾപ്പടെ മിക്ക പച്ചക്കറിക്കും പഴങ്ങൾക്കും വില കൂടിയപ്പോൾ സവാളയുടെ വിലക്കുറവാണ് ഏക ആശ്വാസം.

Most Read: പ്രവാസിയെ ആശുപത്രിയിൽ എത്തിച്ചയാൾ മുഖ്യസൂത്രധാരൻ; തിരച്ചിൽ ഊർജിതം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE