തക്കാളിക്ക് പിന്നാലെ സെഞ്ച്വറി പിന്നിട്ട് ബീൻസും; പച്ചക്കറിക്ക് തീവില

By Team Member, Malabar News
Vegetable Price Hike In Kerala
Ajwa Travels

എറണാകുളം: സംസ്‌ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. തക്കാളി, ബീൻസ് എന്നിവയുടെ വില 100 കടന്നും കുതിക്കുകയാണ്. കൊച്ചിയിലെ ചില്ലറ വിപണിയിൽ ബീൻസിന് 120 രൂപയും, തക്കാളിക്ക് 110 രൂപയുമാണ് ഇന്നലെ വില. വിപണിയില്‍ പൊതുവേ വിലക്കുറവുള്ള നാടന്‍ തക്കാളിക്കും ഹൈബ്രിഡ് തക്കാളിക്കും ഒരേ വിലയായി. രണ്ട് തക്കാളിക്കും 110 രൂപയാണ് നിലവിലെ വില.

അതേസമയം തന്നെ ഇതര സംസ്‌ഥാനങ്ങളിൽ നിന്നും പൊതുവിപണിയിലേക്കുള്ള തക്കാളിയുടെ വരവും വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. തക്കാളിക്കൊപ്പം മുരങ്ങിക്കയുടെ വിലയും നിലവിൽ അര്‍ധ സെഞ്ച്വറി അടിച്ചു കഴിഞ്ഞു. 60 രൂപയാണ് നിലവിൽ മുരിങ്ങക്കയുടെ വില. കൂടാതെ ബ്രോക്കോളി, ഐസ് ബര്‍ഗ് തുടങ്ങിയവുടെ വിലയും കിലോയ്‌ക്ക്‌ ഇരുന്നൂറ് കടന്നു.

തമിഴ്‌നാട്, കർണാടക എന്നീ സംസ്‌ഥാനങ്ങളിൽ തുടരെ ഉണ്ടായ ന്യൂനമർദ്ദങ്ങളുടെ ഫലമായി ഉൽപാദനം കുറഞ്ഞതാണ് നിലവിൽ വില വർധിക്കാൻ കാരണമായത്. ഈ സാഹചര്യത്തിൽ നാസിക്കില്‍ നിന്ന് തക്കാളിയെത്തിക്കാനുള്ള ശ്രമവും കൊച്ചിയിലെ പച്ചക്കറി മൊത്തവ്യാപാരികള്‍ ആരംഭിച്ചിട്ടുണ്ട്.

Read also: ആദ്യം വിജയ് ബാബു നാട്ടിലെത്തട്ടെ; മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE