സംസ്‌ഥാനത്ത് വിലക്കയറ്റം തടയാൻ നടപടി ആരംഭിച്ചു

By Staff Reporter, Malabar News
vishu; Ration supply in tribal villages
ജിആർ അനിൽ
Ajwa Travels

കൊച്ചി: സംസ്‌ഥാനത്തെ വിലക്കയറ്റം തടയാൻ സർക്കാർ നടപടിയുമായി സർക്കാർ. ജയ അരി റേഷൻ കടകൾ വഴി നൽകാൻ ശ്രമം തുടങ്ങി. കേരളത്തിലേക്ക് അരിയും പച്ചക്കറിയും അടക്കം എത്തിക്കുന്ന അയൽ സംസ്‌ഥാനങ്ങളിൽ ഭക്ഷ്യമന്ത്രി നേരിട്ട് സന്ദർശിക്കും. ആദ്യപടിയായി ഭക്ഷ്യമന്ത്രി ജിആർ അനിൽ ആന്ധ്രയിലേക്ക് പോകുകയാണ്. അവിടുത്തെ പ്രതിസന്ധി നേരിട്ട് വിലയിരുത്തും.

അയൽ സംസ്‌ഥാനങ്ങളിലെ മഴയ്‌ക്ക് പുറമേ വൈദ്യുതി, പ്രോസസിങ് ചാർജ് എന്നിവയും തിരിച്ചടിയായി എന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ പറഞ്ഞു. സംസ്‌ഥാനത്ത് കൃത്രിമ വിലക്കയറ്റം തടയാൻ നടപടി തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. പച്ചക്കറിക്കാണ് ഏറ്റവും വില ഉയർന്നത്. നിത്യോപയോഗ സാധനങ്ങളിൽ വില കൂടുതലായി കാണുന്നില്ല. പൂഴ്‌ത്തിവെപ്പ് തടയാൻ മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ പരിശോധനയ്‌ക്ക് നിർദ്ദേശം നൽകി.

Read Also: നടിയെ ആക്രമിച്ച കേസ് തിരഞ്ഞെടുപ്പിൽ ചർച്ചയാകും; കെസി വേണുഗോപാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE