തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസ് സർക്കാർ തന്നെ അട്ടിമറിക്കുകയാണെന്ന അതിജീവിതയുടെ ഹരജിയിൽ രാഷ്‌ട്രീയ പോര് തുടരുന്നു. അജിജീവിത വിഷയത്തിൽ ഇടതുപക്ഷത്തിന്റെ പ്രസ്‌താവന കുറ്റബോധം കാരണമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.
തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിൽ ഈ വിഷയം ചർച്ച ചെയ്യും. നടനെ സഹായിക്കുന്നത് യുഡിഎഫാണെന്ന ആരോപണം ജയരാജന്റെ തിരഞ്ഞെടുപ്പ് തമാശയാണ്. എൽഡിഎഫല്ലേ ഭരിക്കുന്നതെന്നും കെസി വേണുഗോപാൽ ചോദിച്ചു.
ബിജെപിയുമായി കോൺഗ്രസിന് വോട്ട് കച്ചവടമെന്ന ആരോപണത്തിനും കെസി വേണുഗോപാൽ മറുപടി പറഞ്ഞു. സ്‌ഥാനാർഥികൾ എല്ലാ ഓഫിസുകളിലും കയറും. ബിജെപി ഓഫിസിൽ മാത്രമല്ല സിപിഎം ഓഫിസിലും ഉമ തോമസ് കയറിയിട്ടുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.
Read Also: വിനോദ സഞ്ചാര വികസന സൂചികയിൽ ഇന്ത്യയുടെ സ്‌ഥാനം താഴേക്ക്