വിനോദ സഞ്ചാര വികസന സൂചികയിൽ ഇന്ത്യയുടെ സ്‌ഥാനം താഴേക്ക്

By Staff Reporter, Malabar News
goa tourism sector
Representational Image
Ajwa Travels

ന്യൂഡെൽഹി: ലോക സാമ്പത്തിക ഫോറം രണ്ടു വർഷത്തിലൊരിക്കൽ തയ്യാറാക്കുന്ന വിനോദ സഞ്ചാര വികസന സൂചികയിൽ ഇന്ത്യയുടെ സ്‌ഥാനം 46ൽ നിന്ന് 54ലേക്ക് താഴ്‌ന്നു. ദക്ഷിണേഷ്യയിൽ ഇന്ത്യയാണ് ഒന്നാമത്. ഒന്നാം റാങ്ക് ജപ്പാൻ കരസ്‌ഥമാക്കിയപ്പോൾ രണ്ടും മൂന്നും നാലും സ്‌ഥാനങ്ങളിൽ യഥാക്രമം യുഎസ്, സ്‌പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ്. ജർമനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളാണ് തുടർന്ന് വരുന്നത്.

അതേസമയം മൊത്തത്തിലുള്ള അന്താരാഷ്‌ട്ര വിനോദസഞ്ചാരവും ബിസിനസ് യാത്രകളും പാൻഡെമിക്കിന് മുമ്പുള്ള നിലവാരത്തിന് താഴെയാണെങ്കിലും, കൂടുതൽ വാക്‌സിനേഷൻ നിരക്കുകൾ, യാത്രകളിലേക്കുള്ള തിരിച്ചുവരവ്, ആഭ്യന്തരവും പ്രകൃതി അധിഷ്‌ഠിതവുമായ ടൂറിസത്തിനുള്ള വർധിച്ചുവരുന്ന ആവശ്യം എന്നിവ ഈ മേഖലയുടെ വീണ്ടെടുക്കൽ ശക്‌തിപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

Read Also: കേരളം സാഹോദര്യത്തിന് പേരുകേട്ട നാട്; ഇത് തകർക്കാൻ ശ്രമം നടക്കുന്നു- ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE