സംസ്‌ഥാനത്ത് ‘ഡെസ്‌റ്റിനേഷൻ ചലഞ്ചി’ന് അടുത്തമാസം തുടക്കമാവും

By News Bureau, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി വികസിപ്പിക്കുന്ന ‘ഡെസ്‌റ്റിനേഷൻ ചലഞ്ച്‌’ പദ്ധതി അടുത്തമാസം തുടങ്ങും. ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതിയില്‍ പഞ്ചായത്തുകളില്‍ ആകർഷകമായ ഒരു കേന്ദ്രമെങ്കിലും കണ്ടെത്തി വികസിപ്പിക്കുകയാണ്‌ ലക്ഷ്യം.

ജില്ലാതലത്തിൽ എല്ലാ പഞ്ചായത്തിലെയും ടൂറിസം സാധ്യതകൾ പരിശോധിച്ചാണ്‌‌ കേന്ദ്രങ്ങളുടെ തിരഞ്ഞെടുപ്പ്. അടിസ്‌ഥാന സൗകര്യം വികസിപ്പിച്ച്‌ സഞ്ചാരികളെ ആകർഷിക്കുന്ന നിലയിലേക്ക്‌ ഉയർത്താനുള്ള പദ്ധതി തയ്യാറാക്കും. ആദ്യഘട്ടത്തിൽ 1000 പുതിയ കേന്ദ്രം വികസിപ്പിക്കാനാകുമെന്നാണ്‌ പ്രതീക്ഷ. പദ്ധതി ആരംഭത്തിനായി 50 കോടി രൂപ അനുവദിച്ചു. ജൂണിൽ പദ്ധതി പ്രവർത്തനങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

കളക്‌ടറുടെ സാന്നിധ്യത്തിൽ തദ്ദേശ സ്‌ഥാപന പ്രതിനിധികളുടെയും പദ്ധതിയിൽ താൽപ്പര്യമുള്ളവരുടെയും യോഗം ചേരും. ടൂറിസംമന്ത്രി പിഎ മുഹമ്മദ്‌ റിയാസും ഇത്തരം യോഗങ്ങളിൽ പങ്കെടുക്കും. ഇതിനോടകം നിരവധി പഞ്ചായത്തുകളുടെ പദ്ധതി നിർദ്ദേശങ്ങൾ ടൂറിസം വകുപ്പിന്‌ ലഭിച്ചിട്ടുണ്ട്‌. പദ്ധതി പ്രവർത്തനങ്ങൾ സംബന്ധിച്ച്‌ തദ്ദേശ സ്വയംഭരണ സ്‌ഥാപന പ്രതിനിധികൾക്ക് ഉടൻ‌ പരിശീലനം ആരംഭിക്കും.

തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ നേതൃത്വത്തിൽ ആയിരിക്കും പദ്ധതി നടപ്പിലാക്കുക. കേന്ദ്രത്തിന്റെ വികസന പദ്ധതികള്‍ക്ക്‌ അടങ്കലിന്റെ 60 ശതമാനം, 50 ലക്ഷം രൂപവരെ ടൂറിസം വകുപ്പ്‌ നൽകും. ബാക്കി തുക തദ്ദേശ സ്വയംഭരണ സ്‌ഥാപനം കണ്ടെത്തും.

Most Read: വിദ്വേഷ മുദ്രാവാക്യം; 18 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്‌റ്റില്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE