കഴിഞ്ഞ വർഷം കേരളം സന്ദർശിച്ചത് 1.88 കോടി ആഭ്യന്തര സഞ്ചാരികൾ

2022ൽ 2.63 ശതമാനം വളർച്ചയാണ് ആഭ്യന്തര സഞ്ചാരികളുടെ സന്ദർശനത്തിൽ കേരളം നേടിയത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത്.

By Trainee Reporter, Malabar News
1.88 crore domestic tourists visited Kerala last year; Record achievement
Rep. Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപന പ്രതിസന്ധികൾ മറികടന്ന് കേരളത്തിലെ ടൂറിസം മേഖലകൾ വീണ്ടും സജീവമായി. ആഭ്യന്തര സഞ്ചാരികളുടെ സന്ദർശനത്തിൽ കേരളം കഴിഞ്ഞ വർഷം സർവകലാശാല റെക്കോർഡിൽ എത്തിയെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.

20221.88 കോടി ആഭ്യന്തര സഞ്ചാരികൾ കേരളം സന്ദർശിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡിന് മുൻപ് ഒരു വർഷം കേരളത്തിലെത്തിയ പരമാവധി ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു. 2022ൽ ഇത് 1,88,67,414 ആയി ഉയർന്നു. 2.63 ശതമാനം വളർച്ചയാണ് 2022ൽ നേടിയത്.

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തിയത് എറണാകുളം ജില്ലയിലാണ്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ കേരളത്തിലെ ആറ് ജില്ലകളും റെക്കോർഡ് നേട്ടം കൈവരിച്ചു. പത്തനംതിട്ട, ഇടുക്കി, വയനാട്, ആലപ്പുഴ, മലപ്പുറം, തിരുവനന്തപുരം ജില്ലകളാണ് റെക്കോർഡ് നേട്ടം കൈവരിച്ച ജില്ലകളുടെ പട്ടികയിൽ ഉള്ളത്.

Most Read: ബിജെപി മഹിളാ മോർച്ച നേതാവ്; വിക്‌ടോറിയ ഗൗരി ഇനി മുതൽ ജഡ്‌ജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE