കേരളം സാഹോദര്യത്തിന് പേരുകേട്ട നാട്; ഇത് തകർക്കാൻ ശ്രമം നടക്കുന്നു- ഗവർണർ

By Trainee Reporter, Malabar News
Arif-Muhammad-Khan
Ajwa Travels

തിരുവനന്തപുരം: കേരളം സാഹോദര്യത്തിന് പേരുകേട്ട നാടാണെന്നും ഇത് തകർക്കാൻ ചിലർ ശ്രമം നടത്തുന്നുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് വിദ്വേഷ മുദ്രാവാക്യം കണ്ടിട്ടില്ല. അതിനെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ലെന്നും ഗവർണർ പറഞ്ഞു.

വിസ്‌മയ കേസ് വിധി വ്യക്‌തിപരമായി നിരാശയും ദുഃഖവുമാണ്. എന്നാൽ, വിസ്‌മയക്കും കുടുംബത്തിനും നീതി ലഭിച്ചതിൽ സന്തോഷമുണ്ട്. ഇനി വിസ്‌മയമാർ ഉണ്ടാവാതിരിക്കട്ടെ. ഈ വിധി ശക്‌തമായ സന്ദേശം നൽകുമെന്നും ഗവർണർ പറഞ്ഞു.

അതിനിടെ, ആലപ്പുഴ മതവിദ്വേഷ കേസിൽ പോലീസ് ഒരാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിന്റെ അറസ്‌റ്റ് ആണ് രേഖപ്പെടുത്തിയത്. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പ്രോൽസാഹിപ്പിച്ചത് അൻസാറാണെന്ന് പോലീസ് വ്യക്‌തമാക്കി.

കേസിൽ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡണ്ട് പിഎ നവാസിനെ പോലീസ് നേരത്തെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. കുട്ടിയെ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെ ഇന്ന് പുലർച്ചെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.

Most Read: സർക്കാർ നിലകൊള്ളുന്നത് സ്‌ത്രീ സുരക്ഷക്കായി; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE