കണ്ണൂർ: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയതെന്നും മറ്റു കാര്യങ്ങളിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും കുടുംബം പരാതി നൽകിയാൽ ആവശ്യമായ ഇടപെടൽ നടത്തുമെന്നും ഗവർണർ വ്യക്‌തമാക്കി.
നവീൻ ബാബുവിനെ കണ്ണൂരിലെ ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി ഒരാഴ്‌ച പിന്നിടുമ്പോഴാണ് ഗവർണർ ആശ്വാസ വാക്കുകളുമായി മലയാലപ്പുഴയിലെ വീട്ടിലെത്തിയത്. അരമണിക്കൂറോളം സമയം ഗവർണർ നവീൻ ബാബുവിന്റെ വീട്ടിൽ ചിലവഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കുടുംബാംഗങ്ങളോട് ചോദിച്ചറിഞ്ഞു.
കേസിൽ കക്ഷി ചേരാനിടയായ സാഹചര്യവും വിവരിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പരാതികൾ എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കണമെന്നും അദ്ദേഹം കുടുംബത്തോട് പറഞ്ഞു. അതിനിടെ, നവീൻ ബാബുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പോലീസിന് കൈമാറി. നവീന്റെത് ആത്‍മഹത്യ തന്നെയാണെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. നവീൻ ബാബുവിന്റെ ശരീരത്തിൽ മുറിവുകളോ മറ്റു പാടുകളോ ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!