കോഴിക്കോട്: കുറ്റ്യാടിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി കള്ളാട് പഞ്ചാരപറമ്പത്ത് പരേതനായ രാജന്റെയും ചന്ദ്രിയുടെയും മകൻ അജേഷ് (35), പേരാമ്പ്ര കുനിയിൽ തട്ടാർകണ്ടി ചന്ദ്രന്റെയും ശാന്തയുടെയും മകൾ ശരണ്യ (28) എന്നിവരാണ് മരിച്ചത്.
ഇരുവരെയും തൊട്ടിൽപ്പാലം മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവ് മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെമുതൽ ശരണ്യയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് രജീഷ് പേരാമ്പ്ര പോലീസിൽ പരാതി നൽകിയിരുന്നു.
പോലീസ് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. തൊട്ടിൽപ്പാലം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശരണ്യക്ക് പത്തും ആറും വയസുള്ള രണ്ട് മക്കളുണ്ട്. അജേഷ് അവിവാഹിതനാണ്.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ


































