സർക്കാർ നിലകൊള്ളുന്നത് സ്‌ത്രീ സുരക്ഷക്കായി; മുഖ്യമന്ത്രി

By Trainee Reporter, Malabar News
Pinarayi Vijayan
Ajwa Travels

കൊച്ചി: സ്‌ത്രീ സുരക്ഷക്കായി നിലകൊള്ളുന്ന സർക്കാരാണ് കേരളത്തിൽ ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌ത്രീ സുരക്ഷക്കായി സർക്കാർ ഒട്ടേറെ നടപടികൾ എടുത്തിട്ടുണ്ട്. വിസ്‌മയ കേസും ഉത്ര കേസും ഇത്തരം വിഷയങ്ങളിൽ സർക്കാർ എത്ര കർക്കശ നിലപാടാണ് സ്വീകരിക്കുന്നത് എന്നതിന് തെളിവാണ്. അതിവേഗ വിചാരണയാണ് ഈ കേസുകളിൽ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ കേസുകളിൽ മാത്രമല്ല ജിഷ കേസ് അടക്കമുള്ളവയും സർക്കാർ ഈ വിഷയങ്ങളിൽ സ്വീകരിക്കുന്ന ജാഗ്രതക്ക് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. എത്ര കണ്ട് ഗൗരവത്തോടെ സർക്കാർ സ്‌ത്രീ വിഷയങ്ങളിൽ നിലകൊണ്ടു എന്നതാണ് വിസ്‌മയ കേസിലെ വിധി കാണിക്കുന്നത്. പോലീസ് ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെട്ടിരുന്നു.

വിചാരണ അടക്കം വേഗത്തിൽ നടന്നു. ഇത് ഈ കേസിൽ മാത്രമല്ല ജിഷ കേസിൽ അടക്കം ഫലപ്രദമായി കൈകാര്യം ചെയ്‌തത്‌ നിങ്ങളുടെ മുന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതു സർക്കാർ അല്ലെങ്കിൽ ഈ കേസിലൊക്കെ എന്ത് സംഭവിക്കുമെന്ന് നമുക്ക് അറിയാം. കുറ്റക്കാരുടെ മേൽ നീതിയുടെ വിലങ്ങ് അണിയിച്ചത് എൽഡിഎഫ് സർക്കാരാണ്.

അങ്ങനെ ഒരു അറസ്‌റ്റ് യുഡിഎഫ് ആയിരുന്നെങ്കിൽ നടക്കുമായിരുന്നു? യുഡിഎഫ് എല്ലാ കാലത്തും പ്രതികൾക്ക് ഒപ്പമാണ്. നടിയെ ആക്രമിച്ച കേസിൽ ഏത് ഉന്നതന്റെ എടുത്തേക്കും പോലീസിന് പോകാം. എല്ലാ ഘട്ടത്തിലും സർക്കാർ നടിക്കൊപ്പം ആണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Most Read: ഉത്തരേന്ത്യയിൽ മഴക്കെടുതി അതിരൂക്ഷം; അസമിൽ മരിച്ചവരുടെ എണ്ണം 25 ആയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE