ഝാന്‍സി റാണിയ്‌ക്ക് പോലും ജോലിയില്ല; കങ്കണയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

By Syndicated , Malabar News
Even the Queen of Jhansi has no job; Prashant Bhushan mocks Kangana

ന്യൂഡെല്‍ഹി: ബോളിവുഡ് നടി കങ്കണ റണൗട്ടിനെ പരിഹസിച്ച് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. ലോക്ക്‌ഡൗണിൽ ജോലിയില്ലെന്നും നികുതി നൽകാൻ പോലുമാകാത്ത സ്‌ഥിതിയാണ് തനിക്കെന്നും കങ്കണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് പ്രശാന്ത് ഭൂഷന്റെ പരിഹാസം.

ഝാന്‍സി റാണിയ്‌ക്ക് വരെ ജോലിയില്ലാത്ത അവസ്‌ഥയോ? എന്നാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസമാണ് ലോക്ക്‌ഡൗണ്‍ തനിക്ക് വലിയ സാമ്പത്തിക തിരിച്ചടി നൽകിയെന്ന് തുറന്നു പറഞ്ഞ് കങ്കണ രംഗത്തെത്തിയത്. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് കങ്കണ പ്രതികരിച്ചത്.

തനിക്ക് പുതിയ പ്രോജക്‌ടുകൾ ഇല്ലാത്തത് വരുമാനത്തെ ബാധിച്ചെന്നും അതിനാൽ വര്‍ഷാവര്‍ഷം അടയ്‌ക്കേണ്ട നികുതി പൂർണമായും അടയ്‌ക്കാൻ സാധിച്ചില്ലെന്നും കങ്കണ പറയുന്നു. വ്യക്‌തിപരമായി എല്ലാവര്‍ക്കും നഷ്‌ടങ്ങള്‍ നേരിടുന്ന കാലഘട്ടമാണിതെന്നും എത്രയും പെട്ടെന്ന് എല്ലാം ശരിയാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു.

Read also: നരേന്ദ്രമോദി രാജ്യത്തെ ഏറ്റവും ഉന്നതനായ നേതാവ്; സഞ്‌ജയ് റാവത്ത്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE