ദേശീയ വാദികള്‍ക്ക് വേണ്ടി ഇനിയും പ്രചാരണം നടത്തും’; കങ്കണ റണൗട്ട്

By Syndicated , Malabar News
kanganaranaut
Ajwa Travels

മുംബൈ: താന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ലെന്നും എന്നാൽ ദേശീയവാദികള്‍ക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും ബോളിവുഡ് നടി കങ്കണ റണൗട്ട്. ശ്രീകൃഷ്‌ണ ജൻമസ്‌ഥാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.

‘തന്റെ പ്രസ്‌താവനകള്‍ പലർക്കും തെറ്റായി തോന്നുന്നുണ്ടെങ്കിലും താന്‍ പറയുന്നത് ശരിയാണെന്ന് സത്യസന്ധരും ധീരരും ദേശീയവാദികളുമായവര്‍ക്ക് അറിയാം. ശ്രീകൃഷ്‌ണന്റെ യഥാർഥ ജൻമ സ്‌ഥാനം ജനങ്ങള്‍ക്ക് കാണാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു’, കങ്കണ പറഞ്ഞു.

അതേസമയം, പഞ്ചാബില്‍ കര്‍ഷകര്‍ നടിയുടെ കാർ തടഞ്ഞുവെന്ന വർത്തയെകുറിച്ചുള്ള ചോദ്യത്തിന് ‘ഞാന്‍ ഒരിക്കലും മാപ്പ് പറഞ്ഞിട്ടില്ല’ എന്ന് മാത്രമായിരുന്നു നടിയുടെ പ്രതികരണം. കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ കർഷകർ നടത്തിവരുന്ന പ്രതിഷേധത്തെ നിരന്തരം ആക്ഷേപിച്ച് നടി പലയാവർത്തി രംഗത്ത് വന്നിരുന്നു. പലപ്പോഴും രൂക്ഷമായ ഭാഷയിലാണ് കങ്കണയുടെ പോസ്‌റ്റുകൾക്ക്‌ ആളുകൾ പ്രതികരിക്കാറുള്ളത്.

Read also: യുപി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച്; പ്രതിഷേധക്കാരെ തല്ലിച്ചതച്ച് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE