നരേന്ദ്രമോദി രാജ്യത്തെ ഏറ്റവും ഉന്നതനായ നേതാവ്; സഞ്‌ജയ് റാവത്ത്

By Syndicated , Malabar News
Ajwa Travels

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഏറ്റവും ഉന്നതനായ നേതാവാണെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മോദിയുമായി കൂടിക്കാഴ്‌ച നടത്തിയതിനെ തുടർന്നാണ് റാവത്തിന്റെ പ്രതികരണം. ബിജെപിയുടെ വിജയത്തിന് പിന്നില്‍ മോദിയാണെന്നും റാവത്ത് കൂട്ടിച്ചേർത്തു.

“കഴിഞ്ഞ ഏഴുവര്‍ഷമായി ബിജെപി നേടുന്ന വിജയങ്ങൾക്ക് പിന്നിൽ മോദിയാണ്. രാജ്യത്തിന്റെയും ബിജെപിയുടെയും സമുന്നതനായ നേതാവാണ് അദ്ദേഹം”- സഞ്‌ജയ് റാവത്ത് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഉദ്ദവ് താക്കറെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്.

ഇതിനുപിന്നാലെ മഹാരാഷ്‌ട്രയില്‍ ബിജെപി-ശിവസേന സഖ്യം ഉണ്ടാകുമോ എന്ന അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകളിൽ പ്രതികരിക്കാനില്ലെന്ന നിലപാടിലായിരുന്നു സഞ്‌ജയ് റാവത്ത്. വിഷയത്തിൽ ഔദ്യോഗിക തീരുമാനങ്ങളായാല്‍ അറിയിക്കും എന്നായിരുന്നു റാവത്തിന്റെ പ്രതികരണം.

Read also: ‘ബയോവെപ്പൺ’ പ്രയോഗം; ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE