ഗോവ: ഐഎസ്എല്ലില്‍ ഇന്ന് ഒഡിഷ എഫ്‌സി നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് പോരാട്ടം. സീസണിലെ ആദ്യ വിജയം തേടിയാണ് ഒഡീഷ എഫ്‌സി ഇറങ്ങുന്നത്. നിലവില്‍ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്‌ഥാനത്തുള്ള ഒഡിഷ ഇതുവരെ കളിച്ച് ആറു മല്‍സരങ്ങളില്‍ അഞ്ചിലും പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ മല്‍സരത്തില്‍ ഒഡിഷക്ക് ജയിച്ചേ മതിയാകൂ.
ഇന്നത്തെ മല്‍സരത്തില്‍ വിജയിച്ച് ആദ്യ നാലിലേക്ക് എത്താനാകും നോര്‍ത്ത് ഈസ്‌റ്റിന്റെ ശ്രമം. ഇന്ന് രാത്രി 7.30ന് ബാംബോലിം സ്‌റ്റേഡിയത്തിൽ വെച്ചാണ് മല്‍സരം.
സീസണില്‍ ഇതുവരെ ആകെ മൂന്ന് ഗോളുകള്‍ മാത്രം നേടിയിട്ടുള്ള ഒഡിഷക്ക് മല്‍സരം നിര്‍ണയകമാണ്. ഇനിയും വിജയ പാതയില്‍ എത്തിയില്ലെങ്കില്‍ പ്‌ളേ ഓഫ് എന്ന സ്വപ്‍നം ഇപ്പോഴേ ഒഡിഷക്ക് ഉപേക്ഷിക്കേണ്ടി വരും. ഒഡിഷയുടെ സ്‌ട്രൈക്കര്‍ മാന്വല്‍ ഒന്‍വു ഫോമില്‍ എത്താത്തതാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. ഏതായലും ഇന്നത്തെ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്‌റ്റിനെ തറപറ്റിച്ച് പോയിന്റ് നേടാമെന്ന പ്രതീക്ഷയിലാണ് ഒഡിഷ താരങ്ങള്‍.
അതേസമയം അവസാന മൂന്ന് മല്‍സരങ്ങളില്‍ വിജയമില്ലാതെ തുടരുന്ന നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡിനും ഇന്ന് ജയം അനിവാര്യമാണ്. അവസാന മല്‍സരത്തില്‍ ജംഷഡ്‌പൂരിനോട് പരാജയം ഏറ്റുവാങ്ങിയ നോര്‍ത്ത് ഈസ്‌റ്റിന് ഇന്നത്തെ മല്‍സരത്തില്‍ ജയം നേടി വിജയ പാതയില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Read Also: എസ്എസ്എല്‍സി, പ്ളസ് ടു പരീക്ഷകള്‍; സിലബസ് വെട്ടിച്ചുരുക്കില്ല, പകരം ഓപ്ഷനുകള്‍






































