തിരുവനന്തപുരം: സിസ്‌റ്റർ അഭയ കൊലക്കേസിലെ പ്രതികൾക്കുള്ള ശിക്ഷാ വിധി സ്വാഗതം ചെയ്‌ത് മുൻ ഡിവൈഎസ്‌പി വര്‍ഗീസ് പി തോമസ്. വിധിയില്‍ വിയോജിപ്പോ ശിക്ഷ കുറഞ്ഞുപോയെന്ന തോന്നലോ ഇല്ല. അപ്പീല്‍ പോയാലും വിചാരണ കോടതി വിധി അസ്‌ഥിരപ്പെടുത്തില്ലെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ജോസ് പൂതൃക്കയിലിനും ഇതേ ശിക്ഷ തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്‌ഥൻ കൂടിയായിരുന്ന വര്‍ഗീസ് പി തോമസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അഭയ കേസിലെ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഫാ. തോമസ് എം കോട്ടൂരിന് ഐപിസി 302, 201 വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ വിധിച്ചത്. തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും ഇരുവര്‍ക്കും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്‌ജി കെ സനല്‍കുമാറാണ് ശിക്ഷ വിധിച്ചത്.
Also Read: ഓൺലൈൻ വായ്‌പാ ആപ്പ്; കെണിയിൽ വീഴുന്നത് നിരവധി പേർ; ആത്‍മഹത്യ പെരുകുന്നു






































