തേഞ്ഞിപ്പലം: പഞ്ചായത്ത് പ്രസിഡണ്ടായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ ആത്മഹത്യാ ശ്രമം. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡണ്ടായ ടി വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെയാണ് സംവരണ പഞ്ചായത്തായ തേഞ്ഞിപ്പലത്ത് വിജിത്ത് പ്രസിഡണ്ടായി അധികാരമേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേഞ്ഞിപ്പലം പഞ്ചായത്ത് 11ആം വാർഡിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർഥിയായാണ് ഇദ്ദേഹം വിജയിച്ചത്. ഇന്ന് പുലർച്ചെയാണ് ഇദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചത്. ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിൽസക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തേഞ്ഞിപ്പലം ആലുങ്ങൽ സ്വദേശിയാണ്.
Read also: കാർഷിക നിയമത്തിനെതിരെ പ്രമേയം; നിയമ നിർമാണം നടത്തണമെന്ന് കോൺഗ്രസ്







































