ന്യൂഡെൽഹി: ലോകം പുതുവർഷം ആഘോഷിക്കുന്ന ഈ ദിനം തന്റെ മനസ് കർഷകർക്ക് ഒപ്പമാണെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ട്വിറ്ററിൽ ആയിരുന്നു രാഹുലിന്റെ പുതുവൽസര ആശംസ. ” പുതുവർഷം ആരംഭിക്കുമ്പോൾ, നമുക്ക് നഷ്‌ടമായവരെ ഓർക്കുന്നു, ഒപ്പം നമ്മളെ സംരക്ഷിക്കുകയും നമുക്ക് വേണ്ടി ത്യാഗം ചെയ്യുകയും ചെയ്‌ത എല്ലാവരോടും നന്ദി പറയുന്നു. അന്യായ ശക്‌തികൾക്ക് എതിരെ പോരാടുന്ന കർഷകർക്കും തൊഴിലാളികൾക്കും ഒപ്പമാണ് എന്റെ ഹൃദയം. എല്ലാവർക്കും പുതുവൽസരാശംസകൾ,”- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.
As the new year begins, we remember those who we lost and thank all those who protect and sacrifice for us.
My heart is with the farmers and labourers fighting unjust forces with dignity and honour.
Happy new year to all. pic.twitter.com/L0esBsMeqW
— Rahul Gandhi (@RahulGandhi) December 31, 2020
അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പുതുവൽസര ദിനത്തിലും രാജ്യതലസ്‌ഥാനത്ത് സമരം ശക്‌തമാക്കുകയാണ് കർഷകർ. ഇതിന്റെ ഭാഗമായി 1000 വനിതകള്‍ ഇന്ന് സിംഗുവില്‍ പ്രതിഷേധ പ്രകടനം നടത്തും. അംഗനവാടി ജീവനക്കാരും ആശാ വര്‍ക്കര്‍മാരും ഉള്‍പ്പടെയുള്ള 1000 വനിതകളാണ് ഇന്ന് ചുവന്ന യൂണിഫോം ധരിച്ച് പ്രതിഷേധം നടത്തുന്നത്.
കൂടാതെ രാജ്യവ്യാപകമായി കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷക സംരക്ഷണ പ്രതിജ്‌ഞയെടുക്കും. പുതുവൽസരം പ്രമാണിച്ച് ഡെല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ ശക്‌തമായ പ്രതിഷേധ മാര്‍ച്ചുകളാണ് ഇന്ന് കര്‍ഷക സംഘടനകള്‍ നടത്താന്‍ പോകുന്നത്. വനിതകള്‍ ഇന്ന് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കൊപ്പം തന്നെ ഡെല്‍ഹിയുടെ അതിര്‍ത്തികളില്‍ നടക്കുന്ന 24 മണിക്കൂര്‍ റിലേ നിരാഹാര സമരം ഇന്നും തുടരും.
Also Read: പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങള്‍; മഹുവ മൊയ്‌ത്രയുടെ ട്വീറ്റ്




































