ശ്രീനഗർ: പാകിസ്‌ഥാൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കർ ഇ ത്വയ്യിബയുമായി ബന്ധമുള്ള തീവ്രവാദ സംഘടന ദ റെസിസ്‌റ്റന്റ് ഫ്രണ്ടിന്റെ (ടിആർഎസ്) പ്രവർത്തകൻ ബാരാമുള്ളയിൽ പിടിയിൽ. ബാരാമുള്ള കാനിസ്‌പോറ സ്വദേശി ആസിഫ് ഗുല്ലാണ് സുരക്ഷാ സേനയുടെ പിടിയിലായത്. ഇയാളുടെ കൈയിൽ ഉണ്ടായിരുന്ന കൽക്കരി നിറച്ച ബാഗിൽ നിന്നും മൂന്ന് ചൈനീസ് നിർമിത ഗ്രനേഡുകൾ കണ്ടെടുത്തതായി ജമ്മു കശ്‌മീർ പോലീസ് അറിയിച്ചു.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ബാരാമുള്ള-ഹന്ദാര ഹൈവേയിൽ സുരക്ഷാ സേന പരിശോധന നടത്തിയിരുന്നു. ബാരമുള്ളയിലെ ചെക്ക്പോയിന്റിൽ നിർത്താതെ പോയ കാറിനെ പിന്തുടർന്നാണ് ആസിഫ് ഗുല്ലിനെ സേന പിടികൂടിയത്.
ആബിദ് എന്ന പേരാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഇയാൾക്ക് എതിരെ ബാരാമുള്ള പോലീസ് 29 കേസുകളും സോപ്പൂർ പോലീസ് ഒരു കേസും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരമാണ് കേസുകൾ രജിസ്‌റ്റർ ചെയ്‌തത്.
Read also: കോവിഡ് വകഭേദം അപകടകാരിയല്ല; പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് ആരോഗ്യ വിദഗ്‌ധർ







































