മുംബൈ: ഉപഭോക്‌താക്കൾക്ക് അഭിവൃദ്ധി ഉറപ്പുനൽകുന്ന രീതിയിലുള്ള മന്ത്രോപകരണങ്ങളുടെ പരസ്യങ്ങൾ തടയണമെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. ഇത്തരം പരസ്യങ്ങൾ നൽകുന്ന കമ്പനികൾക്കും ചാനലുകൾക്കും അതിൽ അഭിനയിക്കുന്ന നടീനടൻമാർക്കും എതിരെ കൂടോത്ര നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും കേന്ദ്ര സംസ്‌ഥാന സർക്കാരുകൾക്ക് കോടതി നിർദേശം നൽകി. മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്.
ഇത്തരം പരസ്യങ്ങൾ നിരീക്ഷിക്കാൻ പ്രത്യേകം സംവിധാനങ്ങൾ ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പൊതുതാൽപ്പര്യ ഹരജിയിൽ ജസ്‌റ്റിസുമാരായ തനാജി നൽവാടെ, മുകുന്ദ് സെവ്‌ലിക്കർ എന്നിവരുടേതാണ് വിധി. എല്ലാവരും അടിസ്‌ഥാന പരമായി വിദ്യാഭ്യാസം ഉള്ളവരാണെങ്കിലും പലർക്കും ശാസ്‌ത്രീയമായ വളർച്ച ഉണ്ടായിട്ടില്ലെന്നും വിദ്യാസമ്പന്നർ പോലും ഇത്തരം മന്ത്രതന്ത്രങ്ങളിൽ ആകൃഷ്‌ടരാകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
Read also: ഓൺലൈൻ വായ്‌പാ തട്ടിപ്പ്; അന്വേഷണം ക്രൈം ബ്രാഞ്ചിന്




































