തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കമാകും. നാളെ ഗവര്‍ണറുടെ നയപ്രഖ്യാപനവും 15നു ബജറ്റും അവതരിപ്പിക്കും. പതിനാലാം കേരള നിയമ സഭയുടെ 22ആം സമ്മേളനത്തിനാണ് നാളെ തുടക്കമാകുന്നത്.
സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് ഉള്‍പ്പെടെ കേസുകളുടെ വിവാദങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന അന്തരീക്ഷത്തിലാണ് സമ്മേളനം. സ്‌പീക്കറെ നീക്കണമെന്ന പ്രതിപക്ഷ നോട്ടീസിന് മേല്‍ യുക്‌തമായ നടപടി സ്വീകരിക്കുമെന്ന് സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. നോട്ടീസ് ചട്ട പ്രകാരമാണ്, ഈ വിഷയം ചര്‍ച്ചക്ക് എടുക്കുമെന്നും സ്‌പീക്കര്‍ പ്രതികരിച്ചു.
തന്റെ പിഎ അയ്യപ്പന് ലഭിച്ച കസ്‌റ്റംസ് നോട്ടീസില്‍ അന്വേഷണത്തെ തടസപ്പെടുത്തുകയല്ലെന്ന് സ്‌പീക്കർ പറഞ്ഞു. തനിക്കെതിരെ പല വാര്‍ത്തകള്‍ വരുന്നുണ്ട്. 40 വര്‍ഷമായി പൊതു രംഗത്തുള്ളയാളാണ് താന്‍. ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തും. തനിക്ക് ഒരു ഭയവും ഇല്ല. വിവാദങ്ങളില്‍ കൂടുതല്‍ പറയാനില്ലെന്നും സ്‌പീക്കർ വിശദീകരണം നല്‍കി.
Read Also: പക്ഷിപ്പനി; സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ആലപ്പുഴയിലെത്തി







































